Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയ സൗഹാർദ കോൺക്ലേവ് ഇന്ന്; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
വിവിധ മതനേതാക്കളും മന്ത്രിമാരും പാർലമെന്‍റ് അംഗങ്ങളും പങ്കെടുക്കും; മഅ്ദിന്‍റെ 37,730 കിലോമീറ്റർ ഖോജ് സഫർ ദേശീയ യാത്രക്ക് സമാപനം
ദേശീയ സൗഹാർദ കോൺക്ലേവ് ഇന്ന്; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്യും
cancel

ബം​ഗ​ളൂ​രു: സ​മാ​ധാ​നം, മ​ത​സൗ​ഹാ​ർ​ദം, സാ​ഹോ​ദ​ര്യം, ദേ​ശീ​യ ഐ​ക്യം എ​ന്നി​വ ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​അ്ദി​ൻ അ​ക്കാ​ദ​മി​യും ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇ​ന്ത​ർ​ഫെ​യ്ത്ത് ഹാ​ർ​മ​ണി ഇ​നീ​ഷ്യേ​റ്റീ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ഷ​ന​ൽ ഹാ​ർ​മ​ണി കോ​ൺ​ക്ലേ​വ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് കോ​ൺ​റാ​ഡ് ഹോ​ട്ട​ലി​ൽ ന​ട​ക്കും. ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. മ​അ്ദി​ൻ അ​ക്കാ​ദ​മി സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നും ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇ​ന്‍റ​ർ​ഫെ​യ്ത്ത് ഹാ​ർ​മ​ണി ഇ​നീ​ഷ്യേ​റ്റീ​വ് സ്ഥാ​പ​ക​നു​മാ​യ സ​യ്യി​ദ് ഇ​ബ്രാ​ഹീ​മു​ൽ ഖ​ലീ​ൽ അ​ൽ ബു​ഖാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മ​അ്ദി​ൻ അ​ക്കാ​ദ​മി​യു​ടെ 30ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള പ​രി​പാ​ടി​യി​ൽ വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​ത്മീ​യ നേ​താ​ക്ക​ൾ, രാ​ഷ്ട്രീ​യ പ്ര​മു​ഖ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ഭ്യാ​സ-​സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. ശ്രീ ​ആ​ദി​ചു​ഞ്ച​ന​ഗി​രി മ​ഹാ​സം​സ്ഥാ​ന മ​ഠാ​ധി​പ​തി ജ​ഗ​ദ്ഗു​രു ശ്രീ ​ശ്രീ ശ്രീ ​ഡോ. നി​ർ​മ​ലാ​ന​ന്ദ​നാ​ഥ മ​ഹാ​സ്വാ​മി​ജി, ബം​ഗ​ളൂ​രു ആ​ർ​ച്ച് ബി​ഷ​പ്പ് മോ​സ്റ്റ് റ​വ. ഡോ. ​പീ​റ്റ​ർ മ​ച്ചാ​ഡോ, ബം​ഗ​ളൂ​രു ശ്രീ ​ഗു​രു സി​ങ് സ​ഭ ഗു​രു​ദ്വാ​ര മു​ഖ്യ ഗ്ര​ന്ഥി ഗ്യാ​നി സ​ത്പാ​ൽ സി​ങ് തു​ട​ങ്ങി​യ പ്ര​മു​ഖ ആ​ത്മീ​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

ക​ർ​ണാ​ട​ക ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി യു.​ടി. ഖാ​ദ​ർ, കേ​ര​ള ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, ക​ർ​ണാ​ട​ക ഊ​ർ​ജ-​ടൂ​റി​സം മ​ന്ത്രി കെ.​ജെ. ജോ​ർ​ജ്, ഭ​വ​ന നി​ർ​മാ​ണ മ​ന്ത്രി ബി.​സെ​ഡ്. സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ, ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ മ​ന്ത്രി റി​സ്‌​വാ​ൻ അ​ർ​ഷാ​ദ്, പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളാ​യ ഡോ. ​സ​യ്യി​ദ് നാ​സി​ർ ഹു​സൈ​ൻ, മ​ൻ​സൂ​ർ അ​ലി ഖാ​ൻ, ബം​ഗ​ളൂ​രു വി​ക​സ​ന അ​തോ​റി​റ്റി ചെ​യ​ർ​മാ​നും എം.​എ​ൽ.​എ​യു​മാ​യ എ​ൻ.​എ. ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക​വും മ​ത​പ​ര​വു​മാ​യ വൈ​വി​ധ്യം അ​ടു​ത്ത​റി​യു​ന്ന​തി​നും ദേ​ശീ​യ ഐ​ക്യ​ത്തി​ന്‍റെ​യും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ന്‍റെ​യും സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു​മാ​യി മ​അ്ദി​ൻ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച 37,730 കി​ലോ​മീ​റ്റ​ർ ഖോ​ജ് സ​ഫ​ർ ദേ​ശീ​യ പൈ​തൃ​ക യാ​ത്ര​യു​ടെ സ​മാ​പ​നം കൂ​ടി​യാ​ണ് കോ​ൺ​ക്ലേ​വ്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് മ​ത​നേ​താ​ക്ക​ളു​മാ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​മാ​യും സം​വ​ദി​ച്ച യാ​ത്ര​യു​ടെ പ്ര​ധാ​ന അ​നു​ഭ​വ​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ദൃ​ശ്യാ​വി​ഷ്കാ​ര​വും പ​രി​പാ​ടി​യി​ൽ അ​വ​ത​രി​പ്പി​ക്കും. സം​രം​ഭ​ക​ത്വം, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത, സ​മൂ​ഹ​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നീ മേ​ഖ​ല​ക​ളി​ലെ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് എ.​പി.​സി.​ഒ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ എ.​പി. അ​ബ്ദു​ൽ ക​രീം ഹാ​ജി​ക്ക് ഹാ​ർ​മ​ണി അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. വ്യ​വ​സാ​യ രം​ഗ​ത്തെ ഉ​ത്ത​ര​വാ​ദി​ത്വ​പൂ​ർ​ണ​മാ​യ നേ​തൃ​ത്വം, സാ​മൂ​ഹി​ക സൗ​ഹാ​ർ​ദ​ത്തി​നും പൊ​തു​ന​ന്മ​ക്കും ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - National Harmony Conclave Today, Shivakumar to Inaugurate
Next Story