Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദേശീയ ഗെ​യിം​സ്:...

ദേശീയ ഗെ​യിം​സ്: ക​ള​രി​പ്പ​യ​റ്റ് മ​ത്സ​രാ​ർ​ഥി​ക​ൾ റെ​ഡി

text_fields
bookmark_border
ദേശീയ ഗെ​യിം​സ്: ക​ള​രി​പ്പ​യ​റ്റ് മ​ത്സ​രാ​ർ​ഥി​ക​ൾ റെ​ഡി
cancel
camera_alt

ഗോ​വ​യി​ൽ ന​ട​ക്കു​ന്ന ദേശീയ ഗെ​യിം​സി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ക​ർ​ണാ​ട​ക​യു​ടെ

ക​ള​രി​പ്പ​യ​റ്റ് മ​ത്സ​രാ​ർ​ഥി​ക​ൾ

ബം​ഗ​ളൂ​രു: ഗോ​വ​യി​ൽ ന​ട​ക്കു​ന്ന 37ാം നാ​ഷ​ന​ൽ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ക​ർ​ണാ​ട​ക​യു​ടെ ക​ള​രി​പ്പ​യ​റ്റ് അ​നു​ബ​ന്ധ മ​ത്സ​രാ​ർ​ഥി​ക​ൾ യാ​ത്ര പു​റ​പ്പെ​ട്ടു. 60 ദി​വ​സം നീ​ണ്ടു​നി​ന്ന ക്യാ​മ്പി​നൊ​ടു​വി​ൽ 11 പു​രു​ഷ​ന്മാ​രും അ​ഞ്ചു വ​നി​ത​ക​ളു​മാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്. ക​ള​രി ഗു​രു​കു​ലം ര​ഞ്ജ​ൻ ഗു​രു​ക്ക​ളു​ടെ​യും ക​ർ​ണാ​ട​ക ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി അ​ഗ​സ്ത്യ ഗു​രു​കു​ലം രാ​ജീ​വ​ൻ ഗു​രു​ക്ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പ് ന​ട​ന്ന​ത്.

മ​ഞ്ജു ജ​യ​കു​മാ​ർ എ​ൻ, ഭാ​വ​ന ബി​ബി​ൻ, അ​നു​ശ്രീ കെ, ​വ​ർ​ഷി​ണി ആ​ർ, ഭൂ​മി ദീ​പ​ക്, ജി​ത്തു പി.​എ​സ്, പ്ര​വീ​ൺ പ്ര​ദീ​പ് പി, ​ജി​ത്തു സി.​പി, സി.​എ​സ്. ശ്രേ​യ​സ് ഹ​രി​ഹ​ര​ൻ, ഹ​രി​കൃ​ഷ്ണ ക​ഖാ​നി, വി​ഗ്നേ​ഷ് കെ, ​ഇ​നാ കാ​ക​ൽ, ഹ​രി​നാ​ഥ് യു, ​ബി​നീ​ഷ് എം, ​ത​ങ്ക​സെ​ൽ​വം എ​സ്, അ​ജി​ത്ത് പി ​എ​ന്നി​വ​രാ​ണ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ചു​വ​ടു​ക​ൾ, മെ​യ് പ​യ​റ്റ് നെ​ടു​വ​ടി പ​യ​റ്റ്, വാ​ളും പ​രി​ച​യും, ഉ​റു​മി​യും പ​രി​ച​യും, വാ​ളും വാ​ളും, കൈ​പ്പോ​ര്, ച​വി​ട്ടി​പ്പൊ​ങ്ങ​ൽ എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. പ​രി​ശീ​ല​ക​ൻ ര​ഞ്ജ​ൻ മു​ള്ളാ​ര​ത്ത്, ടീം ​മാ​നേ​ജ​ർ ശ്രീ​ജി​ത്ത് കെ. ​സു​രേ​ന്ദ്ര​നാ​ഥ്, വ​നി​ത കോ​ച്ച് മാ​ലി​നി സി​ങ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് താ​ര​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National GamesKalaripayat competitors
News Summary - National Games: Kalaripayat competitors ready
Next Story