അഗർബത്തി നിർമാണ മേഖലയിലെ ദേശീയ പ്രദർശനം ബംഗളൂരുവിൽ
text_fieldsബംഗളൂരു: അഗർബത്തി നിർമാതാക്കളുടെ സംഘടനയായ ഓൾ ഇന്ത്യ അഗർബത്തി മാനുഫാക്ചറിങ് അസോസിയേഷൻ (എ.ഐ.എ.എം.എ) സംഘടിപ്പിക്കുന്ന ദേശീയ എക്സ്പോ നവംബർ ആറു മുതൽ എട്ടുവരെ ബംഗളൂരുവിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പാലസ് ഗ്രൗണ്ടിലെ ത്രിപര വിലാസിനിയിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിൽ വിവിധ സെമിനാറുകൾ, ശിൽപശാലകൾ ഉൽപന്ന പ്രദർശനം തുടങ്ങിയവയുണ്ടാകും. അഗർബത്തി നിർമാണ മേഖലയിലെ അനുബന്ധ വ്യവസായങ്ങളുമായി ബന്ധപ്പെട്ട സ്റ്റാളുകളും പ്രദർശനത്തിലുണ്ടാകും.
എ.ഐ.എ.എം.എയുടെ 75ാം വാർഷികത്തോടനുബന്ധിച്ച് ഫ്രാഗ്രൻസ് ആൻഡ് ഫ്ലേവേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഫ്.എ.എഫ്.എ.ഐ), കന്നൂജിലെ ഫ്രാഗ്രൻസ് ആൻഡ് ഫ്ലേവർ ഡെവലപ്മെന്റ് സെന്റർ (എഫ്.എഫ്.ഡി.സി), എസ്സൻഷ്യൽ ഓയിൽസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ഇ.ഒ.എ.ഐ) തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. എക്സ്പോയുടെ ബ്രോഷർ പ്രകാശനം ചെയ്തു. പ്രസിഡന്റ് അംബിക രാമഞ്ജനൈലു, വൈസ് പ്രസിഡന്റ് ടി.വി. കൃഷ്ണ, എക്സ്പോ ചെയർപേഴ്സൻ അർജുൻ രംഗ, പി.എസ്. ശരത് ബാബു, സപ്തഗിരി എസ്. ബൊഗ്ഗാറാം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

