രാജ്യോത്സവം ആഘോഷിച്ചു
text_fieldsവൈറ്റ് ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ നടത്തിയ കർണാടക രാജ്യോത്സവം
ആഘോഷത്തിൽനിന്ന്
ബംഗളൂരു: വൈറ്റ് ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ കർണാടക രാജ്യോത്സവം ആഘോഷിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.വി. കുമാരൻ ഉദ്ഘാടനം ചെയ്തു. എസ്.എൽ. ഭൈരപ്പയുടെ യാനം നോവലിന്റെ വിവർത്തനത്തിന് 2024ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ കെ.വി. കുമാരനെ ആദരിച്ചു.
രാജ്യോത്സവത്തിനോടനുബന്ധിച്ച് തൊദൽനുടി കുട്ടികളുടെ മാസിക ഏർപ്പെടുത്തിയ സംസ്ഥാനതല കന്നട കവിതാപാരായണ മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ വിജയിച്ചവർക്ക് സമ്മാനം നൽകി. സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ നാല് വിഭാഗങ്ങളിൽ നടത്തിയ മത്സരത്തിൽ മലയാളി കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. സീനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ സീനിയ മെഹർസ മലയാളിയാണ്. തൊദൽനുടി ആഭിമുഖ്യത്തിൽ നടത്തിയ 13ാമത്തെ കർണാടക രാജ്യോത്സവമാണിത്.
ഡോ. സുഷമാ ശങ്കർ അധ്യക്ഷത വഹിച്ചു. ആർട്ട് ഓഫ് ലിവിങ് ആചാര്യ എസ്. ശ്രീനിവാസ്, ഡോ. മാല്യാദ്രി ബ്രിഗേഡ്, പ്രഫ. വി.എസ്. രാകേഷ് എന്നിവർ സംസാരിച്ചു. സരസ്വതി എജുക്കേഷൻ ട്രസ്റ്റ് പ്രസിഡന്റ് ബി. ശങ്കർ സ്വാഗതവും റെബിൻ രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

