പുരുഷന്മാരിൽ ആത്മഹത്യ നിരക്ക് കൂടുതലെന്ന് റിപ്പോർട്ട്
text_fieldsബംഗളൂരു: കർണാടകയിൽ പുരുഷന്മാരിൽ ആത്മഹത്യ നിരക്ക് കൂടുതലെന്ന് നാഷനൽ ക്രൈംസ് റെക്കോഡ് ബ്യൂറോ (എൻ.സി.ആർ.ബി) റിപ്പോർട്ട്. 2023 ൽ സംസ്ഥാനത്ത് പ്രതിദിനം 29 പുരുഷന്മാർ ആത്മഹത്യ ചെയ്തു. കുടുംബ പ്രശ്നങ്ങൾ, മാനസിക സംഘർഷം, അസുഖം, കടം, ലഹരി ഉപയോഗം എന്നിവയാണ് പ്രധാന കാരണങ്ങൾ. അഞ്ചുവർഷമായി ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരുടെ നിരക്ക് കൂടിവരികയാണ്.
2018നും 2023നും ഇടയിൽ സംസ്ഥാനത്ത് മൊത്തം 63,525 പേർ ആത്മഹത്യ ചെയ്തു. അതിൽ 48,125 പേർ പുരുഷന്മാരും 15,400 പേർ സ്ത്രീകളുമാണ്. 2023 ജനുവരി ഒന്നിനും ഡിസംബർ 31നും ഇടയിൽ കർണാടകയിൽ 13,323 പേർ ആത്മഹത്യ ചെയ്തു. അവരിൽ 10,232 പേർ പുരുഷന്മാരും 3,091 പേർ സ്ത്രീകളുമാണ്.
നഗരപ്രദേശത്തെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് നിരക്ക് കൂടുതൽ. പുരുഷന്മാർക്കായി പ്രത്യേക കൗൺസലിങ് സെന്ററുകളോ ഹെൽപ് ലൈനുകളോ ഇല്ല എന്നതാണ് യാഥാർഥ്യമെന്ന് ആക്ടിവിസ്റ്റ് നീരജ് ശാന്തകുമാർ പറഞ്ഞു. ഇത്തരം പ്ലാറ്റ്ഫോമുകളെ സമീപിക്കുന്നത് പുരുഷന്മാരിൽ അപമാനഭയം ഉണ്ടാക്കുന്നു. പുരുഷന്മാർ കരയാൻ പാടില്ല എന്ന മിഥ്യാധാരണകളും ഒരു പരിധിവരെ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നും നീരജ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

