Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകനച്ചൂർ കോളജിൽ നസീമ...

കനച്ചൂർ കോളജിൽ നസീമ ഫരീദ് അനുസ്മരണം

text_fields
bookmark_border
കനച്ചൂർ കോളജിൽ നസീമ ഫരീദ് അനുസ്മരണം
cancel
camera_alt

അ​തി​ഥി​ക​ൾ​ക്ക് ഡോ. ​രേ​ഷ്മ ഉ​പ​ഹാ​രം ന​ൽ​കു​ന്നു. ചെ​യ​ർ​മാ​ൻ

ഡോ. ​യു.​കെ. മോ​ണു സ​മീ​പം

Listen to this Article

മംഗളൂരു: കനച്ചൂർ കോളജ് ഓഫ് ഫിസിയോതെറാപ്പിയും കനച്ചൂർ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്ററും യു.ടി. ഫരീദ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ചൊവ്വാഴ്ച നസീമ ഫരീദ് അനുസ്മരണം സംഘടിപ്പിച്ചു.ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. കെ. സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു.

കെ.ഐ.ഇ.ടി ചെയർമാൻ ഡോ. ഹാജി യു.കെ. മോണു അധ്യക്ഷത വഹിച്ചു. ഫിസിയോതെറാപ്പി മേഖലയിലെ പുരോഗതിയും വ്യാപ്തിയും കേന്ദ്രീകരിച്ച് ഡോ. മുഹമ്മദ് ഇസ്മായിൽ ഹെജമാടി മുഖ്യപ്രഭാഷണം നടത്തി.

കനച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ അബ്ദുൽ റഹ്മാൻ, വൈശാലി ശ്രീജിത്ത്, ബംഗളൂരു രാജീവ് ഗാന്ധി യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിലെ സെനറ്റ് അംഗം ഡോ. എസ്.ജി. സുധൻ, ബംഗളൂരു കൃപാനിധി കോളജ് ഓഫ് ഫിസിയോതെറാപ്പി പ്രിൻസിപ്പൽ ഡോ. ഷാനവാസ് മണിപ്പാടി, കനച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡീൻ ഡോ. വെങ്കട്ട് റായ് പ്രഭു എന്നിവർ സംസാരിച്ചു. കനച്ചൂർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ഫിസിയോതെറാപ്പി ഡീൻ ഡോ. മുഹമ്മദ് സുഹൈൽ സ്വാഗതവും കനച്ചൂർ കോളജ് ഓഫ് ഫിസിയോതെറാപ്പി വൈസ് പ്രിൻസിപ്പൽ ഡോ. രേഷ്മ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Newsmangloremetronews
News Summary - Naseema Farid memorial at Kanachur College
Next Story