നന്മ ഓണാഘോഷ പരിപാടികൾക്ക് സമാപനം
text_fieldsആനേക്കൽ നന്മ മലയാളി കൾചറൽ അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽനിന്ന്
ബംഗളൂരു: ആനേക്കൽ നന്മ മലയാളി കൾചറൽ അസോസിയേഷന്റെ ഒരു മാസത്തോളം നീണ്ടുനിന്ന ഓണാഘോഷ പരിപാടികൾക്ക് രണ്ട് ദിവസത്തെ കലാ സംസ്കാരിക പരിപാടികളോടെ സമാപനം. ശനിയാഴ്ച വൈകുന്നേരത്തോടെ വി.ബി.എച്ച്.സി ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലോകേഷ്, വി.വി.എസ്.സി പ്രസിഡന്റ് വെങ്കട്ടരാജൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിവിധ ഭാഷ-സാംസ്കാരിക സംഘടന പ്രതിനിധികളെ വേദിയിൽ ആദരിച്ചു.
തുടർന്ന് വേദിയിൽ വി.ബി.എച്ച്.സി അപ്പാർട്മെന്റ് നിവാസികളുടെ കലാ സാംസ്കാകാരിക പരിപാടികൾ അരങ്ങേറി. ഞായറാഴ്ച രാവിലെ ആറിന് സൺറൈസ് മാരത്തൺ മത്സരത്തോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് പൂക്കള-രംഗോലി മത്സരങ്ങൾ നടന്നു. മാവേലിയെ ആനയിച്ചുകൊണ്ടുള്ള സാംസ്കാരിക ഘോഷയാത്രയിൽ നിരവധിപേർ പങ്കെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി. ലെമൺ റേസ്, കസേരക്കളി, സ്ലോ സൈക്കിൾ, വടംവലി തുടങ്ങിയ കായിക പരിപാടികൾ കുട്ടികൾക്കും മുതിർന്നവർക്കും ആവേശമേകി.
കലാ സാംസ്കാരിക സന്ധ്യയിൽ നാട്യക്ഷേത്ര, 74 എക്സ് തുടങ്ങിയ നൃത്ത വിദ്യാലയങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച ക്ലാസിക് സിനിമാറ്റിക് നൃത്തങ്ങൾ അരങ്ങേറി. ഡി.ജെയോടെ ഓണാഘോഷ പരിപാടികൾക്ക് സമാപനമായി. ശ്രീറാം, റോസ് മേരി, നിരഞ്ജന അമ്പാടി, വിജേഷ്, ദീപു ജയൻ, ശ്രീ പ്രദീപ്, റിച്ചാർഡ്, എരുമ്പാല സുരേഷ്, അരുൺ ലാൽ, ശ്രീ ശ്രീരാജ് നമ്പ്യാർ, ജോളി ജോസഫ്, വിശ്വാസ്, രാജീവ്, ശിവറാം, നിതിൻ ജോസ്, അരുൺ, രജീഷ് പാറമ്മൽ, അരുൺ ദാസ്, കോദണ്ഡരാമൻ, നൊവിൻ, സജിൻ, ലിബിൻ, വിവേക് എന്നിവർ നേതൃത്വം നൽകി. നന്മ എം.സി.എ പ്രസിഡന്റ് ജിതേഷ് അമ്പാടി, സെക്രട്ടറി രാജീവ്, പ്രോഗ്രാം ഡയറക്ടർ എൻ. സതീഷ് എന്നിവർ ഏകോപനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

