Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightന​ന്മ ക​ൾ​ച​റ​ൽ ആ​ൻ​ഡ്...

ന​ന്മ ക​ൾ​ച​റ​ൽ ആ​ൻ​ഡ് സോ​ഷ്യ​ൽ ഫോ​റം ഓ​ണാ​ഘോ​ഷം സമാപിച്ചു

text_fields
bookmark_border
ന​ന്മ ക​ൾ​ച​റ​ൽ ആ​ൻ​ഡ് സോ​ഷ്യ​ൽ ഫോ​റം ഓ​ണാ​ഘോ​ഷം സമാപിച്ചു
cancel
camera_alt

ന​ന്മ ക​ൾ​ച​റ​ൽ ആ​ൻ​ഡ് സോ​ഷ്യ​ൽ ഫോ​റ​ത്തി​ന്റെ

ആ​ഭി​മു​ഖ്യ​ത്തി​ൽ സംഘടിപ്പിച്ച ഓ​ണാ​ഘോ​ഷത്തിൽ

നടന്ന മെഗാതിരുവാതിര

ബം​ഗ​ളൂ​രു: ന​ന്മ ക​ൾ​ച​റ​ൽ ആ​ൻ​ഡ് സോ​ഷ്യ​ൽ ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷം സ​മാ​പി​ച്ചു. യ​ല്ല​ന​ഹ​ള്ളി ന​ന്ദി വു​ഡ്സി​ൽ ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ച ആ​ഘോ​ഷ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ കെ. ​വേ​ണു​ഗോ​പാ​ലും സ​ത്യ​വ​തി​യും നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ചേ​ർ​ന്ന് ഒ​രു​ക്കി​യ ക​ലാ​വി​രു​ന്ന് സാ​യാ​ഹ്ന​ത്തി​ന് പ​കി​ട്ടേ​കി. ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ പൂ​ക്ക​ളം, ഓ​ണാ​ഘോ​ഷ യാ​ത്ര, ഓ​ണ​സ​ദ്യ, വ​ടം​വ​ലി തു​ട​ങ്ങി​യ​വ ഒ​രു​ക്കി​യി​രു​ന്നു. ന​ന്ദി വു​ഡ്സി​ലെ മ​ല​യാ​ളി​ക​ളും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​മാ​യ മു​പ്പ​തോ​ളം വ​നി​ത​ക​ൾ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച മെ​ഗാ തി​രു​വാ​തി​ര​ക്ക​ളി കാ​ണി​ക​ൾ​ക്ക് പു​തു​മ​യാ​യി. ക​ണ്ണൂ​ർ മ​യ്യി​ൽ ന​ന്തു​ടി ക​ലാ​സം​ഘം അ​വ​ത​രി​പ്പി​ച്ച ദൃ​ശ്യ​വി​രു​ന്ന്, കാ​വേ​റ്റം ഫോ​ക് മെ​ഗാ ഷോ ​എ​ന്നി​വ​യോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു. ആ​ല​ത്ത് രാ​കേ​ഷ് മേ​നോ​ൻ, സ​ജി​ത്ത് നെ​ന്മേ​ലി​ൽ, ശ്രീ​ജി​ത്ത് ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebration
News Summary - Nanma Cultural and Social Forum onam celebration
Next Story