നന്മ കാർണിവൽ -2025 ആഘോഷിച്ചു
text_fieldsനന്മ കാർണിവൽ 2025’ൽനിന്ന്
ബംഗളൂരു: നിരവധി കലാകായിക പരിപാടികളോടെ ‘നന്മ കാർണിവൽ 2025’ ഫെബ്രുവരി 8, 9 തീയതികളിൽ വി.ബി.എച്ച്.സി അപ്പാർട്ട്മെന്റിൽ ആഘോഷിച്ചു. രക്തദാനത്തോടെ ശനിയാഴ്ച പരിപാടികൾക്ക് തുടക്കമായി. വി.വി.എസ്.സി പ്രസിഡന്റ് വെങ്കട്ടരാജൻ ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു.
വി.വി.എ.എ.ഒ.എ പ്രസിഡന്റ് പി. ലോകേഷ് മുഖ്യാതിഥിയായിരുന്നു.
വി.ബി.എച്ച്.സിയിലെ വിവിധ കലാകാരന്മാരുടെ പരിപാടികൾക്കൊപ്പം അഷ്കർ കലാഭവനും സംഘവും അവതരിപ്പിച്ച മാജിക് ഡാൻസ്, നാട്യക്ഷേത്ര, 74x തുടങ്ങിയ നൃത്തവിദ്യാലയങ്ങളിൽനിന്നുള്ള വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകി.
എൻ.എസ് ആർട്സ് ക്ലസ്സിൽനിന്നുള്ള വിദ്യാർഥികളും അധ്യാപകരും ചേർന്നുള്ള സംഗീതസന്ധ്യയും അരങ്ങേറി.
ജിൻസ് അരവിന്ദ്, വിശ്വാസ്, നീരജ് (രക്ഷാധികാരികൾ), ജിതേഷ് അമ്പാടി (പ്രസിഡന്റ്), ശിവറാം സുബ്രഹ്മണ്യൻ സെക്രട്ടറി), ശ്രീരാം കണ്ണത്ത് (ജോ. സെക്രട്ടറി), അരുൺ ദാസ് (ട്രഷറർ), എരുമ്പാല സുരേശൻ, ദീപു ജയൻ, സതീഷ് എൻ, ഹരികൃഷ്ണൻ ചെറുവള്ളി, രജീഷ് പാറമ്മൽ, രാജീവ് പി. ഗിരിവാസൻ (എക്സിക്യൂട്ടിവ് അംഗങ്ങൾ), അരുൺ ലാൽ, റോസ് മേരി, നിരഞ്ജന അമ്പാടി, വിനീഷ, അഞ്ജു, രജനി, ജോളി, കോദണ്ഡരാമൻ, സുനിൽ, നൊവിൻ, നിതീഷ്, നിഥിൻ, ജ്യോതിഷ്, സാനി രാജീവ്, ഷിംന രജീഷ്, മിഷേൽ ജോളി, സുമൻ അർജുൻ, കിഷൻ, ഇഷാൻ, അർഷിത, രാജൻ, അശ്വതി, അപർണ, വിസ്മയ, നിഹാരിക, എയ്ഡൻ ജോളി, വിജേഷ്, പ്രവീൺ എന്നിവർ കലാ കായിക പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

