മൂന്ന് മെട്രോ സ്റ്റേഷനുകളിൽ നന്ദിനി പാർലർ
text_fieldsബംഗളൂരു: നമ്മ മെട്രോയിലെ മൂന്ന് സ്റ്റേഷനുകളിൽ നന്ദിനി പാർലർ തുറന്നു. കെംപഗൗഡ മെജസ്റ്റിക്, സർ എം. വിശേശ്വരയ്യ സ്റ്റേഷൻ സെൻട്രൽ കോളജ്, കോണനകുണ്ഡെ ക്രോസ് എന്നീ സ്റ്റേഷനുകളിലാണ് മിൽക് പാർലർ ആരംഭിച്ചത്.
മെജസ്റ്റിക് മെട്രോ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി ദിനേശ് ഗുണ്ടുറാവു, ബാംഗ്ലൂർ ഡെയറി ചെയർമാൻ ഡി.കെ. സുരേഷ്, കെ.എം.എഫ് എം.ഡി. ശിവസ്വാമി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മെട്രോ സ്റ്റേഷനുകളിലെ നന്ദിനി പാർലറുകളിൽ 125 തരം ഉൽപന്നങ്ങൾ വിൽപനക്കുണ്ടാവും. യാത്രക്കാരുടെ പ്രതികരണംകൂടി പരിഗണിച്ചശേഷം വൈകാതെ മുഴുവൻ മെട്രോ സ്റ്റേഷനുകളിലും നന്ദിനി പാർലർ സ്ഥാപിക്കുകയാണ് കെ.എം.എഫിന്റെ ലക്ഷ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

