Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നന്ദിനി പാല്‍ ലിറ്ററിന് എട്ട് രൂപ വർധിപ്പിച്ചു

text_fields
bookmark_border
നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ
നന്ദിനി പാല്‍ ലിറ്ററിന് എട്ട് രൂപ വർധിപ്പിച്ചു
cancel

ബംഗളൂരു: നന്ദിനി പാല്‍ ലിറ്ററിന് എട്ട് രൂപ വർധിപ്പിച്ചതായി കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നവംബർ ഒന്നു മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. ലിറ്ററിന് 10 രൂപ വർധനവാണ് കർഷകർ ആവശ്യപ്പെട്ടത്. വര്‍ധന പ്രകാരം ഏഴു രൂപ കർഷകർക്കും ഒരു രൂപ കർണാടക മിൽക് ഫെഡറേഷനും ലഭിക്കുമെന്ന് ഗ്രേറ്റർ ബംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. ഇതോടെ ഒരു ലിറ്റർ നീല പാക്കറ്റിന് 46 രൂപയിൽ നിന്ന് 54 രൂപയായി ഉയരും.

ലിറ്ററിന് എട്ട് രൂപ മുതല്‍ 10 രൂപ വരെ വില വർധിപ്പിക്കാൻ മന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിരുന്നെങ്കിലും നാല് ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്താതെ മാറ്റിവെക്കുകയായിരുന്നു. നിലവിൽ കർണാടകയിലെ കർഷകർക്ക് ലിറ്ററിന് 35 രൂപയോളം ലഭിക്കുന്നുണ്ടെന്നും ഇതിനുപുറമെ സർക്കാർ ലിറ്ററിന് അഞ്ചു രൂപ ഇൻസെന്‍റീവ് നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വര്‍ധന പ്രാബല്യത്തില്‍ വരുന്നതോടെ കർഷകർക്ക് ലഭിക്കുന്ന തുക ലിറ്ററിന് 35 രൂപയിൽ നിന്ന് 42 രൂപയായി ഉയരും. ലിറ്ററിന് അഞ്ചു രൂപ എന്ന സർക്കാറിന്‍റെ ഇൻസെന്‍റീവ് തുടരും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nandini milk price increased by Rs 8 per liter
Next Story