Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നഗരത്തിലെ മാലിന്യം തൂത്തെറിയാൻ ‘നമ്മകസ’ ആപ്പ് പുറത്തിറക്കി

text_fields
bookmark_border
മാലിന്യനിക്ഷേപം സംബന്ധിച്ച് സ്ഥലം സഹിതം ഓൺലൈനായി പരാതി രജിസ്റ്റർ ചെയ്യാം
നഗരത്തിലെ മാലിന്യം തൂത്തെറിയാൻ ‘നമ്മകസ’ ആപ്പ് പുറത്തിറക്കി
cancel
camera_alt

ആപ് മാതൃകയുമായി വി.​എം. ജ്യോ​തി​ഷ്

ബംഗളൂരു: നഗരത്തിലെ മാലിന്യകൂമ്പാരത്തിന് പരിഹാരം കാണാൻ ‘നമ്മകസ’ ആപ്പുമായി ബംഗളൂരു സ്വദേശിയും പ്രൊഡക്റ്റ് ഡിസൈനറുമായ വി.എം. ജ്യോതിഷ്. മാലിന്യത്തിന്‍റെ ഫോട്ടോ നിമിഷങ്ങള്‍ക്കകം എടുക്കാനും കൃത്യമായ സ്ഥലം സഹിതം അപ്‌ലോഡ് ചെയ്യാനും ഓൺലൈനായി പരാതി രജിസ്റ്റർ ചെയ്യാനും ഇതിലൂടെ സാധിക്കും. ഏപ്രിൽ എട്ടിന് പുറത്തിറക്കിയ ആപ്പില്‍ ഇതുവരെ 230ലധികം പരാതികൾ രേഖപ്പെടുത്തിക്കഴിഞ്ഞു.

തന്‍റെ ദൈനംദിന നിരീക്ഷണങ്ങളിൽ നിന്നാണ് ഇത്തരത്തില്‍ ഒരാശയം ഉടലെടുത്തതെന്ന് ജ്യോതിഷ് പറയുന്നു. മാലിന്യത്തെക്കുറിച്ച് നിരന്തരം പരാതിപ്പെടാറുണ്ടായിരുന്നു. വാക്കുകളേക്കാള്‍ മികച്ചത് പ്രവൃത്തിയാണെന്ന് തിരിച്ചറിഞ്ഞതോടെ അതിനുള്ള പരിശ്രമമായിരുന്നു. 45,000ത്തോളം ഉപഭോക്താക്കള്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ലഭിച്ചു. ഉപഭോക്താക്കളുടെ ഐഡന്‍റിറ്റി രഹസ്യമായി സൂക്ഷിക്കുന്നു എന്നതിനാല്‍ തന്നെ സ്വീകാര്യത വര്‍ധിക്കും.

ബംഗളൂരുവിലെ 243 വാർഡുകളും ഈ പ്ലാറ്റ്‌ഫോമിൽ ഉള്‍പ്പെടും. 28 എം.എൽ.എമാരുടെയും നാല് പാർലമെന്‍റ് അംഗങ്ങളുടെയും പേരുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാലിന്യ പ്രശ്നം കൂടുതലുള്ള മണ്ഡലം ആപ്പില്‍ ലീഡ് ചെയ്തു കാണിക്കും. ഓരോ റിപ്പോർട്ടും അതാത് മുനിസിപ്പൽ വാർഡിലേക്ക് മാപ്പ് ചെയ്യുകയും ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ക്ക് സന്ദേശം കൈമാറുകയും ചെയ്യും. ഇതിന്‍റെ മറ്റൊരു സവിശേഷത ഒരു പരാതി രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ബന്ധപ്പെട്ട എം.എൽ.എയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നേരിട്ടു ടാഗ് ചെയ്യും എന്നതാണ്. നിലവില്‍ മാലിന്യ പ്രശ്നങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന പ്ലാറ്റ്ഫോം മാത്രമാണ് യാഥാർഥ്യമായതെങ്കിലും ഭാവിയില്‍ ജനങ്ങളുടെ മറ്റ് പ്രശ്നങ്ങള്‍ കൂടി കൈകാര്യം ചെയ്യുന്ന വേദിയാക്കി മാറ്റണമെന്ന് ജ്യോതിഷ് പറഞ്ഞു,

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘NammaKasa’ app launched to sweep up garbage in the city
Next Story