നമ്മ സാരഥി ഓട്ടോറിക്ഷകൾ കൈമാറി
text_fieldsബംഗളൂരു: നമ്മ സാരഥി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കും ട്രാൻസ് വനിതകൾക്കും വിതരണം ഓട്ടോറിക്ഷകൾ ചെയ്തു. പരിശീലനത്തിലൂടെ വനിതകളെയും ട്രാൻസ് വുമൻസിനെയും പ്രഫഷനൽ ഓട്ടോ ഡ്രൈവർമാരായി മാറ്റുകയാണ് ലക്ഷ്യം.2026 മാർച്ചോടെ 1000 വനിത ഡ്രൈവർമാരെയും 2030ഓടെ 10,000 വനിത ഡ്രൈവർമാരെയും പരിശീലനത്തിലൂടെ പുറത്തിറക്കാനാകുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.
ഇതിനായി അഞ്ച് പരിശീലനകേന്ദ്രങ്ങൾ സ്ഥാപിക്കുകയും മൂന്ന് മാസത്തെ ഡ്രൈവിങ് വൈദഗ്ധ്യം, ട്രാഫിക് നിയമങ്ങൾ, വാഹന പരിചരണം, ഡിജിറ്റൽ സാമ്പത്തിക സാക്ഷരത, കസ്റ്റമർ സർവിസ്, സ്വയം രക്ഷാമാർഗങ്ങൾ എന്നിവ അടങ്ങുന്നതാണ് പദ്ധതി. ട്രസ്റ്റ് ഭാരവാഹികളായ സി. സമ്പത്ത്, രുദ്ര മൂർത്തി, കാവ്രി, മീനാക്ഷി, ഡോ. ദേവിക, ഡോ. തുൽസ്യൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

