‘നമ്മ ഓണം- 2025’നാളെ
text_fieldsബംഗളൂരു: കേരള സമാജം ബാംഗ്ലൂർ കന്റോൺമെന്റ് സോണിന്റെ ഈ വർഷത്തെ ഓണാഘോഷം ‘നമ്മ ഓണം -2025’, 12ന് വസന്ത് നഗറിലെ ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ നടക്കും. കേന്ദ്രമന്ത്രി ശോഭ കരന്തലജെ, കർണാടക ഗ്രാമ വികസന മന്ത്രി ബൈരതി സുരേഷ്, കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കേരള വ്യവസായ മന്ത്രി പി. രാജീവ്, പി.സി. മോഹൻ എം.പി, എ.സി. ശ്രീനിവാസ് എം.എൽ. എ, ഗോപകുമാർ എന്നിവർ മുഖ്യാതിഥികളാവും.
രാവിലെ ഒമ്പതിന് ഓണാഘോഷത്തിന് തിരിതെളിയും. ഉച്ചക്ക് ഓണസദ്യ, 1.30ന് പൊതുസമ്മേളനം. വൈകീട്ട് 4.30ന് ബൽറാം, ശ്രീരാഗ്, അനുശ്രീ (സ്റ്റാർ സിങ്ങർ) എന്നിവർ നേതൃത്വം നൽകുന്ന സംഗീത പരിപാടി.
സുവനീർ മാഗസിൻ പ്രകാശനം, എക്സിബിഷൻ സ്റ്റാളുകൾ, ലക്കി ഡിപ്പ് കോണ്ടെസ്റ്റ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഉണ്ടായിരിക്കുമെന്ന് സോൺ ചെയർപേഴ്സൻ ലൈല രാമചന്ദ്രൻ, കൺവീനർ ഹരികുമാർ, ആഘോഷ കമ്മിറ്റി ചെയർമാൻ ഷിനോജ് കെ. നാരായൺ എന്നിവർ അറിയിച്ചു. പ്രവേശനം സൗജന്യം. ഫോൺ: 9686 665995, 91482 72727, 84317 34775.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

