നമ്മ മെട്രോ പിങ്ക് ലൈൻ പ്രോട്ടോടൈപ്പ് ട്രെയിൻ പുറത്തിറക്കി
text_fieldsബംഗളൂരു: ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബി.ഇ.എം.എൽ) നമ്മ മെട്രോ പിങ്ക് ലൈനിനായുള്ള പ്രോട്ടോടൈപ്പ് ട്രെയിൻ പുറത്തിറക്കി. ന്യൂ തിപ്പസാന്ദ്രയിലെ ബി.ഇ.എം.എൽ റെയിൽ കോംപ്ലക്സിൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശാന്തനു റേ ബംഗളൂരു മെട്രോ റെയില്‍ കോര്പറേഷന് ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) മാനേജിങ് ഡയറക്ടർ ജെ. രവിശങ്കർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ആറ് കോച്ചുകളുള്ള ട്രെയിൻസെറ്റ് ഉദ്ഘാടനം ചെയ്തു.
വരും ദിവസങ്ങളില്‍ ട്രെയിലറുകൾ ഉപയോഗിച്ച് കൊത്തന്നൂർ ഡിപ്പോയിലേക്ക് ട്രെയിൻ എത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കോച്ചുകൾക്കിടയിൽ സുഗമമായ യാത്രക്കായി അധിക വീതിയുള്ള ഗാങ്വേകൾ, നൂതനമായ ഇന്റീരിയര്‍, യു.എസ്.ബി ചാർജിങ് പോർട്ടുകൾ, എർഗണോമിക് സീറ്റിങ്, നൂതനമായ അഗ്നി സുരക്ഷ മാര്‍ഗങ്ങള്‍ എന്നിവയാണ് ട്രെയിന്റെ സവിശേഷതകള്‍. 2023 ആഗസ്റ്റ് ഏഴിന് 53 ഡ്രൈവറില്ലാ ട്രെയിൻസെറ്റുകൾ വിതരണം ചെയ്യുന്നതിന് ബി.ഇ.എം.എൽ 3,177 കോടി രൂപയുടെ കരാർ ഏറ്റെടുത്തിരുന്നു.
ബ്ലൂ ലൈനിന് 37 ഉം പിങ്ക് ലൈനിന് 16 ഉം ട്രെയിന്‍ സെറ്റുകള്‍ ഇതില്‍ പെടും. 2025 മാർച്ചിൽ ഏഴ് പിങ്ക് ലൈൻ ട്രെയിനുകൾക്ക് 405 കോടി രൂപയുടെ ടോപ് അപ് ഓർഡറും കഴിഞ്ഞയാഴ്ച ആറ് യെല്ലോ ലൈൻ ട്രെയിനുകൾക്ക് 414 കോടി രൂപയുടെ ഓർഡറും ബി.ഇ.എം.എല്ലിന് ലഭിച്ചു. ഗ്രീൻ, പർപ്പിൾ ലൈനുകളിലേക്ക് നേരത്തെ 57 ട്രെയിനുകൾ വിതരണം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

