Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightന​മ്മ മെ​ട്രോ...

ന​മ്മ മെ​ട്രോ നീ​ല​പ്പാ​ത; സോ​ളാ​റി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാം ഐ.​ഐ.​എ​സ്.​സി പ​ഠ​ന റി​പ്പോ​ർ​ട്ട്

text_fields
bookmark_border
ന​മ്മ മെ​ട്രോ നീ​ല​പ്പാ​ത;   സോ​ളാ​റി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാം ഐ.​ഐ.​എ​സ്.​സി പ​ഠ​ന റി​പ്പോ​ർ​ട്ട്
cancel
camera_alt

നമ്മ മെട്രോ ബ്ലൂലൈൻ

ബംഗളൂരു: നിർമാണത്തിനുള്ള ബംഗളൂരു ഔട്ടർ റിംഗ് റോഡ് മെട്രോ കോറിഡോർ (ബ്ലൂ ലൈൻ) പൂർണമായി സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകരുടെ പുതിയ പഠനം.

ആവശ്യത്തിന് സൗരോർജ്ജ ശേഷിയും സംഭരണ സംവിധാനങ്ങളും ഒരുക്കിയാൽ ഈ ലൈനിലെ ട്രെയിൻ സർവിസുകൾക്കും മെട്രോ സ്റ്റേഷനുകൾക്കും ആവശ്യമായ മുഴുവൻ വൈദ്യുതിയും പരിസ്ഥിതി സൗഹൃദമായി കണ്ടെത്താനാകുമെന്ന് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.

ബ്ലൂ ലൈൻ മെട്രോയുടെ പ്രതീക്ഷിക്കുന്ന ഊർജ്ജ ആവശ്യകത, ട്രെയിൻ സർവിസുകൾ, സ്റ്റേഷനുകളിലെ വൈദ്യുതി ഉപഭോഗം എന്നിവ വിലയിരുത്തിയാണ് ഐ.ഐ.എസ്.സി സംഘം മാതൃക തയാറാക്കിയത്. മെട്രോ സ്റ്റേഷൻ മേൽക്കൂരകളിലെ സോളാർ പാനലുകൾ, മറ്റ് സ്ഥലങ്ങളിലെ സോളാർ പ്ലാന്റുകൾ, കാര്യക്ഷമമായ ബാറ്ററി സംഭരണ സംവിധാനം എന്നിവ സംയോജിപ്പിക്കുന്നതിലൂടെ മെട്രോ സർവിസ് നടത്തുന്ന സമയങ്ങളിലെ മുഴുവൻ വൈദ്യുതി ആവശ്യവും നിറവേറ്റാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. ബംഗളൂരുവിലെ മെട്രോ, സബർബൻ റെയിൽ ശൃംഖലകളെ കാർബൺ വിമുക്തമാക്കുന്നതിനെക്കുറിച്ച് ഐ.ഐ.എസ്.സി മുമ്പ് നടത്തിയ പഠനങ്ങളുടെ തുടർച്ചയായാണ് പുതിയ റിപ്പോർട്ട്.

നിലവിൽ നമ്മ മെട്രോ ട്രെയിനുകൾ ഓടിക്കുന്നതിനും സ്റ്റേഷനുകളുടെ പ്രവർത്തനത്തിനുമായി പ്രധാനമായും ഗ്രിഡ് വൈദ്യുതിയെയാണ് ആശ്രയിക്കുന്നത്. ചില സ്റ്റേഷനുകളുടെ മുകളിൽ സ്ഥാപിച്ചിട്ടുള്ള സോളാർ പാനലുകളിൽ നിന്ന് ചെറിയ തോതിൽ വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും ഇത് വളരെ കുറവാണ്. എന്നാൽ ബ്ലൂ ലൈനിൽ വലിയ രീതിയിലുള്ള മാറ്റമാണ് പഠനം നിർദ്ദേശിക്കുന്നത്.

മെട്രോ ഡിപ്പോകൾ, സ്റ്റേഷൻ മേൽക്കൂരകൾ, സമീപത്തുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരമാവധി സോളാർ പാനലുകൾ സ്ഥാപിക്കുക,മറ്റ് വലിയ സോളാർ പ്ലാന്റുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഹരിത ഊർജ്ജം മെട്രോ ശൃംഖലയിലേക്ക് നേരിട്ട് എത്തിക്കുക,രാത്രി സമയങ്ങളിലും സൂര്യപ്രകാശം കുറവുള്ളപ്പോഴുമുള്ള പ്രതിസന്ധി പരിഹരിക്കാൻ സ്മാർട്ട് എനർജി മാനേജ്‌മെന്റും വൻകിട ബാറ്ററി സംഭരണ സംവിധാനവും ഉപയോഗിക്കുക എന്നിവയാണ് നിർദേശങ്ങൾ. ഈ പദ്ധതി യാഥാർഥ്യമായാൽ കൽക്കരിയെ ആശ്രയിച്ചുള്ള ഗ്രിഡ് വൈദ്യുതിയുടെ ഉപയോഗം ഗണ്യമായി കുറക്കാനും മെട്രോയുടെ കാർബൺ പുറന്തള്ളൽ ഇല്ലാതാക്കാനും സാധിക്കും.

പരമ്പരാഗത വൈദ്യുതി നിരക്കുകൾ ഉയരുമ്പോഴും സോളാർ നിരക്കുകൾ കുറവായതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതി ചെലവ് സ്ഥിരമായി നിലനിർത്താൻ ബംഗളൂരു മെട്രോ റെയിൽ കോർപറേഷന് ഇത് സഹായകരമാകും. ഐടി ഹബ്ബുകളിലൂടെ കടന്നുപോകുന്ന ഈ കോറിഡോർ ഇതോടെ നഗരത്തിലെ ഏറ്റവും മികച്ച ഹരിത യാത്രാ പദ്ധതിയായി മാറും.

വൈദ്യുതി വിതരണ കമ്പനികളുമായുള്ള (കെ.പി.ടി.സി.എൽ/ബെസ്കോം) ഏകോപനം, ദീർഘകാല ഹരിത ഊർജ്ജ കരാറുകൾക്കുള്ള നിയമപരമായ അനുമതികൾ എന്നിവ ആവശ്യമാണ്. സോളാർ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള സ്ഥലലഭ്യതയും ബാറ്ററികളുടെ കൃത്യമായ അളവ് നിശ്ചയിക്കുന്നതും പ്രായോഗിക വെല്ലുവിളികളാണ്. ബ്ലൂ ലൈനിനെ 100 ശതമാനം പുനരുപയോഗ ഊർജ്ജത്തിലേക്ക് മാറ്റുന്നതിനുള്ള ഒരു റോഡ്‌മാപ്പായാണ് ഈ പഠന റിപ്പോർട്ട് സംസ്ഥാന ഗതാഗത വകുപ്പിനും മെട്രോ അധികൃതർക്കും സമർപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metrosolar powerblue line
News Summary - Namma Metro Blue Line; Can be operated on solar power: IISc research report
Next Story