ശ്വാസകോശവും ഹൃദയവുമായി മെട്രോ പാഞ്ഞു
text_fieldsബംഗളൂരു: അവയവ മാറ്റത്തിൽ പങ്കാളിയായി നമ്മ മെട്രോ. യശ്വന്ത്പൂരിലെ സ്പർശ് ആശുപത്രിയിൽ നിന്ന് ബൊമ്മസാന്ദ്രയിലെ നാരായണ ഹെൽത്ത് സിറ്റിയിലേക്കും ആസ്റ്റർ ആർ.വി ആശുപത്രിയിലേക്കും ഒരു ജോടി ശ്വാസകോശവും ഹൃദയവുമാണ് ബംഗളൂരു മെട്രോ റെയിൽ വഴി കൊണ്ടുപോയത്.
സമയം ലാഭിക്കാൻ അവയവമാറ്റ ചുമതലയുള്ള ടീമംഗങ്ങൾ മെട്രോ തിരഞ്ഞെടുക്കുകയായിരുന്നു. ഗൊരഗുണ്ടേപാളയ മെട്രോ സ്റ്റേഷനിൽ നിന്ന് ആർ.വി റോഡ് വരെ ഗ്രീൻ ലൈനിലും അവിടെ നിന്ന് ബൊമ്മസാന്ദ്രയിലേക്ക് പുതുതായി ആരംഭിച്ച യെല്ലോ ലൈനിലും യാത്ര തുടർന്നു. തിരക്കേറിയ സമയമായിട്ടും ഒരുമണിക്കൂറിൽ 33 കിലോമീറ്റർ സഞ്ചരിക്കാനായി.
അഞ്ച് അംഗങ്ങളും ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) ഹോം ഗാർഡും അടങ്ങുന്നതായിരുന്നു സംഘം. യാത്രയുടെ തുടക്കം മുതൽ അവസാനം വരെ ബി.എം.ആർ.സി.എൽ ജീവനക്കാരൻ ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇത് മൂന്നാം തവണയാണ് നമ്മ മെട്രോ അവയവ ദാനത്തിൽ പങ്കാളിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

