Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനമ്മ മെട്രോ...

നമ്മ മെട്രോ പർപ്പിൾ-ഗ്രീൻ പാതയില്‍ പുതിയ ട്രെയിനുകൾക്ക് അനുമതി

text_fields
bookmark_border
നമ്മ മെട്രോ പർപ്പിൾ-ഗ്രീൻ പാതയില്‍ പുതിയ ട്രെയിനുകൾക്ക് അനുമതി
cancel

ബംഗളൂരു: യാത്രക്കാര്‍ക്ക് ആശ്വാസമായി നമ്മ മെട്രോ പർപ്പിൾ-ഗ്രീൻ പാതയില്‍ പുതിയ ട്രെയിനുകൾക്ക് റെയിൽവേ ബോർഡ് താൽക്കാലിക അനുമതി നല്‍കി. ഇതോടെ മേയ്-ജൂൺ മാസത്തോടെ തിരക്കേറിയ സമയങ്ങളിൽ കൂടുതൽ ട്രെയിനുകൾ സർവിസിനായി ഇറക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ഏപ്രിൽ ഒന്നിനാണ് പുതിയ ട്രെയിനുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് റെയിൽവേ ബോർഡ് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന് (ബി.എം.ആർ.സി.എൽ)കത്തയച്ചത്.

ഫുള്ളി ഇൻഫ്ലേറ്റഡ് മോഡിൽ പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്ററും സെക്കൻഡറി എയർ സ്പ്രിങ്ങിന്‍റെ ഡിഫ്ലേറ്റഡ് മോഡിൽ 25 കിലോമീറ്ററും വേഗം ഉൾപ്പെടെയുള്ള നിബന്ധനകളോടെയാണ് അനുമതി നല്‍കുക. പർപ്പിൾ, ഗ്രീൻ ലൈനുകൾക്കായുള്ള ഡയറക്ട് ടു ഗോ (ഡി.ടി.ജി) സിഗ്നലിങ്ങുമായും ട്രെയിൻ നിയന്ത്രണ സംവിധാനവുമായും ട്രെയിനുകളുടെ സംയോജനം, പ്രവർത്തനം എന്നിവ സ്ഥിരീകരിക്കുന്ന സ്വതന്ത്ര സുരക്ഷ വിലയിരുത്തൽ (ഐ.എസ്.എ) റിപ്പോർട്ട് മെട്രോ റെയിൽ സുരക്ഷ കമീഷണര്‍ക്ക് സമര്‍പ്പിക്കുകയും പ്രത്യേക അനുമതി നേടുകയും വേണം. സർവിസ് ആരംഭിക്കുന്നതിന് മുമ്പ് ട്രെയിനുകൾ 37 നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കണം.

ട്രെയിനുകളുടെ ഓസിലേഷൻ, ബ്രേക്കിങ്, വേഗം, സിസ്റ്റം ഇന്‍റഗ്രേഷൻ പരിശോധനകൾ എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാറ്റ്യൂട്ടറി ട്രയലുകൾ നടത്തുന്നതിനായി ബി.എം.ആർ.സി.എൽ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റിസർച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷനെ (ആർ.ഡി.എസ്.ഒ) സമീപിച്ചിരുന്നു. ഐ.എസ്.എ സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം സി.എം.ആർ.എസ്. അന്തിമ അനുമതി നൽകും. ഐ.എസ്.എസർട്ടിഫിക്കേഷൻ പ്രക്രിയ ആരംഭിച്ചിട്ടുണ്ടെന്നും പുതിയ സിഗ്നലിങ് സോഫ്റ്റ്‌വെയറുകൾ പരീക്ഷിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

മേയ്-ജൂൺ മാസത്തോടെ അന്തിമ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശേഷം ട്രെയിനുകൾ സര്‍വിസ് ആരംഭിക്കും. പർപ്പിൾ, ഗ്രീൻ ലൈനുകള്‍ക്ക് ആകെ 21 ട്രെയിനുകളാണ് ലഭിക്കുക. ചൈനീസ് കമ്പനിയായ സി.ആർ.ആർ.സി .നാൻജിങ് പുഷെൻ പശ്ചിമ ബംഗാൾ ആസ്ഥാനമായുള്ള ടിറ്റാഗർ റെയിൽ സിസ്റ്റംസുമായി ചേർന്നാണ് ഈ ട്രെയിനുകൾ നിർമിച്ചു നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:namma metrometronewsBanglore News
News Summary - Namma Metro: Approval Granted for New Trains on Purple and Green Lines
Next Story