നമ്മ ബാംഗ്ലൂർ അന്താരാഷ്ട്ര ഗ്രാൻഡ് മാസ്റ്റേഴ്സ് ചെസിന് തുടക്കം; ഏപ്രിൽ 18ന് ടൂർണമെന്റ് സമാപിക്കും
text_fieldsബംഗളൂരു കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത് നമ്മ ബാംഗ്ലൂർ അന്താരാഷ്ട്ര ഗ്രാൻഡ് മാസ്റ്റേഴ്സ് ഓപൺ ചെസ് ടൂർണമെന്റിൽനിന്ന്
ബംഗളൂരു: രണ്ടാമത് നമ്മ ബാംഗ്ലൂർ അന്താരാഷ്ട്ര ഗ്രാൻഡ് മാസ്റ്റേഴ്സ് ഓപൺ ചെസ് ടൂർണമെന്റിന് തുടക്കമായി. ബംഗളൂരു കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയപരമായ വെല്ലുവിളികളെ തന്ത്രപരമായി നേരിടാൻ ചെസ് നമ്മളെ സജ്ജരാക്കുമെന്ന് ശിവകുമാർ പറഞ്ഞു. ചെസിൽ നമ്മുടെ ഓരോ നീക്കവും ബുദ്ധിപൂർവകമായിരിക്കണം. ഓരോ നീക്കത്തിലും ജാഗ്രത വേണം. എതിരാളികളെ നന്നായി മനസ്സിലാക്കണം. രാഷ്ട്രീയത്തിലും ഇതുതന്നെയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കല്യാണ കർണാടക മേഖലയിൽ ചെസിന് കൂടുതൽ പ്രചാരം നൽകിയതിന് ഡോ. അജയ് ധംസിങ്ങിനെ ശിവകുമാർ അഭിനന്ദിച്ചു.
ആറു മുതൽ 82 വരെ വയസ്സുള്ളവർ ഓപൺ ചെസിൽ മത്സരാർഥികളായുണ്ട്. 50 ലക്ഷമാണ് വിജയികൾക്കുള്ള സമ്മാനത്തുക. ഏപ്രിൽ 18ന് ടൂർണമെന്റ് സമാപിക്കും. യുവജനക്ഷേമ കായിക വകുപ്പ് അഡീഷനൽ സെക്രട്ടറി ഡി. രൺദീപ്, അഖിലേന്ത്യ ചെസ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് ഡോ. ഡി.പി. അനന്ത, കർണാടക സ്റ്റേറ്റ് ചെസ് അസോസിയേഷൻ പ്രസിഡന്റ് ടി.എൻ. മധുകർ, വൈസ് പ്രസിഡന്റ് എം.യു. സൗമ്യ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

