നളിനകാന്തി പ്രദർശിപ്പിച്ചു
text_fieldsനളിനകാന്തി പ്രദർശനത്തിനുശേഷം നടന്ന സംവാദത്തിൽ പ്രകാശ് ബാരെ സംസാരിക്കുന്നു
ബംഗളൂരു: പ്രമുഖ കഥാകൃത്ത് ടി. പത്മനാഭന്റെ കഥയും ജീവിതവും പ്രമേയമാക്കി, കൊൽക്കത്ത കൈരളി സമാജത്തിന്റെ ബാനറിൽ ടി.കെ. ഗോപാലൻ നിർമിച്ച ചലച്ചിത്രം ‘നളിനകാന്തി’ കേരള സമാജം ദൂരവാണി നഗറിന്റെ ആഭിമുഖ്യത്തിൽ വിജനപുരയിലുള്ള ജൂബിലി സ്കൂളിൽ പ്രദർശിപ്പിച്ചു.പ്രദർശനത്തിനുശേഷം സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷതവഹിച്ച സംവാദത്തിൽ സിനിമ-നാടക സംവിധായകനും ഐ.ടി വിദഗ്ധനുമായ പ്രകാശ് ബാരെ, എഴുത്തുകാരനും നളിനകാന്തി സംവിധായകനുമായ സുസ്മേഷ് ചന്ദ്രോത്ത് എന്നിവർ പ്രഭാഷണം നടത്തി.
തുടർന്ന് നടന്ന ചർച്ചയിൽ കെ. ചന്ദ്രശേഖരൻ നായർ, വി.കെ. സുരേന്ദ്രൻ, കെ.ആർ. കിഷോർ, ഡോ. രാജൻ എന്നിവർ പങ്കെടുത്തു. സോണൽ സെക്രട്ടറി എസ്. വിശ്വനാഥൻ, എജുക്കേഷനൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് എന്നിവർ സന്നിഹിതരായി. ജനറൽ സെക്രട്ടറി ഡെന്നീസ് പോൾ ആമുഖപ്രഭാഷണം നടത്തി. സാഹിത്യവിഭാഗം കൺവീനർ സി. കുഞ്ഞപ്പൻ നേതൃത്വം നൽകി.ജൂബിലി സ്കൂൾ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

