ജഡ്ജിയില്ലാതെ നജാർ കൂട്ടക്കൊല കേസ് വിചാരണ തടസ്സപ്പെടുന്നു
text_fieldsമംഗളൂരു: ഉഡുപ്പി ജില്ലയിലെ മൽപെ നജാറുവിൽ പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജഡ്ജിയുടെ അഭാവത്തിൽ മുടങ്ങുന്നു.
ഉഡുപ്പി അഡി. സെഷൻസ് കോടതിയിലാണ് (രണ്ട്) കേസിലെ ഏക പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗലെയെ (39) വിചാരണ നടത്തേണ്ടത്. ജില്ല ജഡ്ജി ദിനേശ് ഹെഗ്ഡെ പ്രതിയുടെ ആദ്യ വിചാരണയോടെ ബംഗളൂരുവിലേക്ക് സ്ഥലം മാറി. രണ്ടാം വിചാരണ ഈ മാസം 13,14 തീയതികളിൽ നടക്കേണ്ടതായിരുന്നു. ജഡ്ജി ഇല്ലാത്തതിനാൽ പ്രതി കോടതിയിൽ നേരിട്ട് എത്താതെ വിഡിയോ കോൺഫറൻസ് വഴി ആക്ടിങ് ജഡ്ജി ശ്രീനിവാസ് സുവർണ മുമ്പാകെ ഹാജരാവുകയാണ് ചെയ്തത്.
ഈ മാസം 18നാണ് അടുത്ത വിചാരണ. പുതിയ ജഡ്ജി ചുമതലയേറ്റാലും പ്രമാദമായ കേസ് പഠിക്കാൻ ആവശ്യമാകുന്ന കാലതാമസം വിചാരണയേയും ബാധിക്കുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ (23), ഐനാസ് (21), അസീം (12) എന്നിവർ കഴിഞ്ഞ വർഷം നവംബറിലാണ് കൊല്ലപ്പെട്ടത്. എയർ ഇന്ത്യ വിമാനം കാബിൻ ജീവനക്കാരനായിരുന്നു മുൻ മഹാരാഷ്ട്ര പൊലീസായ അരുൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

