കന്നട സംസ്കാരം മതമൂല്യങ്ങളെ ബഹുമാനിക്കുന്നു -ഡോ. എൻ.എ. മുഹമ്മദ്
text_fieldsമൈസൂരു റോഡ് ക്രസന്റ് സ്കൂൾ അങ്കണത്തിൽ എം.എം.എ സംഘടിപ്പിച്ച കന്നഡ രാജ്യേൽസവ ആഘോഷം പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കന്നട സംസ്കാരം സർവ മതമൂല്യങ്ങളെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണെന്ന് എം.എം.എ പ്രസിഡന്‍റ് ഡോ. എൻ.എ. മുഹമ്മദ്. കന്നഡ ഭാഷ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ് ആ സംസ്കാരം നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.എം.എ സംഘടിപ്പിച്ച കന്നഡ രാജ്യേൽസവ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൈസൂരു റോഡ് ക്രസന്റ് സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ടി.സി. സിറാജ് അധ്യക്ഷത വഹിച്ചു. ക്രസന്റ് സ്കൂൾ ചെയർമാൻ അഡ്വ. പി. ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ടി.പി. മുനീറുദ്ദീൻ, ഖത്തീബ് സെയ്തു മുഹമ്മദ് നൂരി, വി.സി. അബ്ദുൽ കരീം, അസീസ് ഹാജി എംപയർ, അഫ്സർ പാഷ, ശിവകുമാർ, രേഖ ടി. ഭാസ്ക്കർ, ലളിത തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ മുജാഹിദ് മുസ്തഫ ഖാൻ സ്വാഗതവും റീത്ത നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

