മനുഷ്യത്വോത്സവവുമായി എൻ.എ. ഹാരിസ് എം.എൽ.എ
text_fieldsഓസ്റ്റിൻ ടൗണിലെ നന്ദൻ ഗ്രൗണ്ടിൽ നടക്കുന്ന ക്യാമ്പിൽ എൻ.എ. ഹാരിസ് എം.എൽ.എ വിദ്യാർഥികൾക്കൊപ്പം
ബംഗളൂരു: ‘എന്റെ തത്ത്വം മനുഷ്യത്വം’എന്ന മുദ്രാവാക്യവുമായി മനുഷ്യത്വോത്സവം നടത്തി എൻ.എ. ഹാരിസ് എം.എൽ.എ. തന്റെ മണ്ഡലമായ ശാന്തിനഗറിലാണ് മൂന്ന് ദിവസം നീളുന്ന മേളക്ക് വ്യാഴാഴ്ച തുടക്കം കുറിച്ചത്. ഓസ്റ്റിൻ ടൗണിലെ നന്ദൻ ഗ്രൗണ്ടിൽ നടക്കുന്ന ക്യാമ്പിൽ ആദ്യ ദിവസം മെഡിക്കൽ ക്യാമ്പ്, ആധാർ, വോട്ടർ ഐ.ഡി, വിവിധ തരം പെൻഷനുകൾ, ഗവൺമന്റ് തലത്തിൽനിന്ന് ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾ, ഡ്രൈവിങ് ലേണിങ് ലൈസൻസ്, സീനിയർ സിറ്റിസൺ കാർഡ്, വയോധികർക്കുള്ള വിവിധ രജിസ്ട്രേഷനുകൾക്കുള്ള സൗകര്യങ്ങൾ മുതലായവ നടന്നു.
പത്താം ക്ലാസ് പാസായവർ മുതൽ പി.ജി വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ജോലി ഉറപ്പാക്കുന്ന ക്യാമ്പ് വെള്ളിയാഴ്ച നടക്കും. ഇന്റർവ്യൂ നടത്തി യോഗ്യരായവരെ ക്യാമ്പിൽ നിന്നുതന്നെ ജോലി ഉറപ്പുവരുത്തി വീട്ടിലേക്ക് തിരിക്കാവുന്ന തരത്തിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത് എന്ന് എം.എൽ.എ പറഞ്ഞു. ക്യാമ്പ് രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ തുടരും. നൂറുകണക്കിന് വിദ്യാർഥികൾക്ക് സ്കോളർഷിപ്പും പഠനോപകരണങ്ങളും വിതരണം ചെയ്തു. ശുചിത്വ തൊഴിലാളികൾക്ക് വസ്ത്രങ്ങളും ഓട്ടോ ഡ്രൈവർമാർക്ക് യൂനിഫോമും വിതരണം ചെയ്തു. രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും വിവിധ മലയാളി സംഘടന നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

