മൈസൂരുവിൽ മേയർ, ഡെപ്യുട്ടി മേയർ സ്ഥാനം ബി.ജെ.പിക്ക്
text_fieldsബംഗളൂരു: മൈസൂരു സിറ്റി കോർപറേഷനിലെ മേയർ, ഡെപ്യുട്ടി മേയർ സ്ഥാനങ്ങളിലേക്ക് ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയം. ശിവകുമാർ, രൂപ എന്നിവരാണ് യഥാക്രമം മേയർ, ഡെപ്യുട്ടി മേയർ പദവികളിലേക്ക് വിജയിച്ചത്. ഡെപ്യുട്ടി മേയർ സ്ഥാനത്തേക്ക് ബി.ജെ.പിയുടെ രൂപയും ജെ.ഡി-എസിലെ രേഷ്മ ബാനുവും കടുത്ത മത്സരം നടന്നു. മേയർ പദവി ഇത്തവണ ജനറൽ വിഭാഗത്തിലും ഡെപ്യുട്ടി മേയർ പദവി പിന്നാക്ക വിഭാം വനിതക്കുമാണ് സംവരണം ചെയ്തിരുന്നു.
കോൺഗ്രസിന് 24ഉം ബി.ജെപിക്ക് 26ഉം ജെ.ഡി-എസിന് 20ഉം ബി.എസ്.പിക്ക് ഒരുവോട്ടുമാണുള്ളത്. അഞ്ചു സ്വതന്ത്രരടക്കം 65 അംഗങ്ങളാണ് മൈസൂരു കോർപറേഷനിൽ ആകെയുള്ളത്. മേയര്‍ സ്ഥാനത്തേക്ക് എട്ട് പേരും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ആറ് പേരും സ്ഥാനാര്‍ത്ഥികളായി രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

