Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമൈസൂരു ദസറ: പ്രത്യേക...

മൈസൂരു ദസറ: പ്രത്യേക ടൂർ പാക്കേജുമായി കർണാടക ആർ.ടി.സി

text_fields
bookmark_border
dasara
cancel

ബം​ഗ​ളൂ​രു: മൈ​സൂ​രു ദ​സ​റ​യോ​ട​നു​ബ​ന്ധി​ച്ച്​ ക​ർ​ണാ​ട​ക ആ​ർ.​ടി.​സി പ്ര​ത്യേ​ക ടൂ​ർ പാ​ക്കേ​ജ്​ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്നു. നി​ല​വി​ലു​ള്ള ക​ർ​ണാ​ട​ക സ​രി​ഗെ (എ​ക്‌​സ്‌​പ്ര​സ്), രാ​ജ​ഹം​സ കൂ​ടാ​തെ, സ്ലീ​പ്പ​ർ, ഐ​രാ​വ​ത്, ഐ​രാ​വ​ത് ക്ല​ബ് ക്ലാ​സ് (മ​ൾ​ട്ടി ആ​ക്സി​ൽ), അം​ബാ​രി ഡ്രീം ​ക്ലാ​സ് ബ​സു​ക​ളാ​ണ്​ ഇ​തി​നാ​യി സ​ർ​വി​സ്​ ന​ട​ത്തു​ക.

ദ​സ​റ ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ക​യും മ​റ്റ്​ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക​യു​മാ​ണ്​ ചെ​യ്യു​ക. എ​ല്ലാ ബ​സു​ക​ളും മൈ​സൂ​രി​ൽ​നി​ന്ന് രാ​വി​ലെ​യാ​ണ്​ പു​റ​പ്പെ​ടു​ക. വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം വൈ​കു​ന്നേ​രം മൈ​സൂ​രു​വി​ലേ​ക്ക് ത​ന്നെ മ​ട​ങ്ങും. ഈ ​പാ​ക്കേ​ജ് സേ​വ​ന​ങ്ങ​ൾ ഒ​ക്​​ടോ​ബ​ർ ഒ​ന്ന്​ മു​ത​ൽ പ​ത്തു വ​രെ​യാ​യി​രി​ക്കും. ksrtc.karnataka.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ ബു​ക്ക്​ ചെ​യ്യാം.

ടൂ​ർ പാ​ക്കേ​ജി​ന്‍റെ പേ​ര്, സ്ഥ​ല​ങ്ങ​ൾ, നി​ര​ക്ക്​ എ​ന്നീ ക്ര​മ​ത്തി​ൽ:
1. ഗി​രി​ദ​ർ​ശി​നി: ബ​ന്ദി​പ്പൂ​ർ, ഗോ​പാ​ല​സ്വാ​മി ഹി​ൽ​സ്, ബി.​ആ​ർ. ഹി​ൽ​സ്, ന​ഞ്ച​ൻ​ഗു​ഡ്, ചാ​മു​ണ്ഡി ഹി​ൽ​സ് (മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള ബ​സ് നി​ര​ക്ക്: 400 രൂ​പ, കു​ട്ടി​ക​ൾ​ക്ക്​ 250.
2. ജ​ല​ദ​ർ​ശി​നി: സു​വ​ർ​ണ ക്ഷേ​ത്രം (ബൈ​ല​ക്കു​പ്പ), ദു​ബാ​രെ ഫോ​റ​സ്റ്റ്, നി​സ​ർ​ഗ​ധാ​മ, രാ​ജാ​സീ​റ്റ്, ഹാ​രം​ഗി റി​സ​ർ​വോ​യ​ർ, കെ.​ആ​ർ.​എ​സ്. (മു​തി​ർ​ന്ന​വ​ർ​ക്ക്​ 450, കു​ട്ടി​ക​ൾ​ക്ക്​ 250.
3. ദേ​വ​ദ​ർ​ശി​നി: ന​ഞ്ച​ൻ​ഗോ​ഡ്, ബ്ല​ഫ്, മു​തു​കു​ത്തോ​ർ, ത​ൽ​ക്കാ​ട്, സോ​മ​നാ​ഥ​പു​ര, ശ്രീ​രം​ഗ​പ​ട്ട​ണം (മു​തി​ർ​ന്ന​വ​ർ​ക്ക്​ 300, കു​ട്ടി​ക​ൾ​ക്ക്​ 175.
4. മൈ​സൂ​ർ സി​റ്റി ലൈ​റ്റി​ങ് റൗ​ണ്ടു​ക​ൾ: മൈ​സൂ​രു സി​റ്റി ബ​സ് സ്റ്റാ​ൻ​ഡ്, പാ​ല​സ് റോ​ഡ്, മൈ​സൂ​രു സെ​ൻ​ട്ര​ൽ ബ​സ് സ്റ്റാ​ൻ​ഡ്, എ​ൽ.​ഐ.​സി സ​ർ​ക്കി​ൾ ബാം​ബൂ ബ​സാ​ർ റോ​ഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ​ർ​ക്കി​ൾ, ജെ.​എ​ൽ.​ബി. റോ​ഡ്. മു​തി​ർ​ന്ന​വ​ർ​ക്ക്​ 200. കു​ട്ടി​ക​ൾ​ക്ക്​ 150. സി​റ്റി വോ​ൾ​വോ ബ​സ് പു​റ​പ്പെ​ടു​ന്ന സ​മ​യം വൈ​കു​ന്നേ​രം ആ​റ്.
5. മൈ​സൂ​രു ദ​ർ​ശി​നി: സി​റ്റി വോ​ൾ​വോ ബ​സ്- ന​ഞ്ച​ൻ​കോ​ട്, ചാ​മു​ണ്ഡി ഹി​ൽ​സ്, മൃ​ഗ​ശാ​ല, കൊ​ട്ടാ​രം, ശ്രീ​രം​ഗ​പ​ട്ട​ണം, കെ.​ആ​ർ.​എ​സ്​ (മു​തി​ർ​ന്ന​വ​ർ​ക്ക്​ 400, കു​ട്ടി​ക​ൾ​ക്ക്​ 200.
6. മ​ടി​ക്കേ​രി പാ​ക്കേ​ജ്: നി​സ​ർ​ഗ​ധാ​മ- ഗോ​ൾ​ഡ​ൻ ടെ​മ്പി​ൾ- ഹാ​രം​ഗി ഡാം- ​രാ​ജാ സീ​റ്റ്-​ആ​ബി വെ​ള്ള​ച്ചാ​ട്ടം (മു​തി​ർ​ന്ന​വ​ർ​ക്ക്​ 1200, കു​ട്ടി​ക​ൾ​ക്ക്​ 1000.
7. ഊ​ട്ടി പാ​ക്കേ​ജ്:- ഊ​ട്ടി-​ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ-​ഇ​റ്റാ​ലി​യ​ൻ, റോ​സ് ഗാ​ർ​ഡ​ൻ - ബോ​ട്ട് ഹൗ​സ് (മു​തി​ർ​ന്ന​വ​ർ​ക്ക്​ 1600, കു​ട്ടി​ക​ൾ​ക്ക്​ 1200.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka rtcDasara
News Summary - Mysuru dasara Karnataka RTC with special tour package
Next Story