Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദീപാലങ്കൃതമായി മൈസൂരു നഗരവീഥികൾ; ദസറക്ക് ഇന്ന് തുടക്കമാവും

text_fields
bookmark_border
ദീപാലങ്കൃതമായി മൈസൂരു നഗരവീഥികൾ; ദസറക്ക് ഇന്ന് തുടക്കമാവും
cancel
camera_alt

ദീപാലങ്കൃതമായ മൈസൂരു കൊട്ടാരം

ബംഗളൂരു: നാദ ഹബ്ബ ദസറക്ക് ഞായറാഴ്ച തുടക്കം. ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ചാമുണ്ഡേശ്വരി ദേവിയുടെ ആഗ്രപൂജയോടെ കൊപ്പലിലെ ഗവി മഠത്തിലെ അഭിനവ ഗവിസിദ്ധേശ്വര സ്വാമിജി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര, മന്ത്രിമാർ, എം.എൽ.എമാർ എന്നിവർ പങ്കെടുക്കും.

ചാമുണ്ടി കുന്നുകളിലുടനീളം കർശനമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 12 മുതല്‍ 20 വരെ മഹാരാജാസ് കോളജ് ഗ്രൗണ്ടിലും കൊട്ടാരം പരിസരത്തും യുവജന ദസറയും വിവിധ സാംസ്കാരിക പരിപാടികളും നടക്കും. ഒക്ടോബർ 17, 18, 20, 21 തീയതികളില്‍ ബന്നിമണ്ഡപിലെ പരേഡ് ഗ്രൗണ്ടിൽ ഡ്രോൺ ഷോ, ഒക്ടോബർ 20ന് മഹാനവമിയും ആയുധപൂജ, ഒക്ടോബർ 21 ന് ദസറയുടെ പ്രധാന ആകർഷണമായ ജംബോ സവാരി ഘോഷയാത്രയും രാത്രി ബന്നി മണ്ഡപത്തിൽ ടോർച്ച് ലൈറ്റ് പരേഡും നടക്കും.

ചാമുണ്ഡി കുന്നില്‍ ഒരുക്കങ്ങൾ പൂർത്തിയായി. മൈസൂരുവിലെ തവരക്കട്ടെ ഗേറ്റ് മുതൽ കുന്നിന്‍റെ മുകളിലുള്ള ക്ഷേത്രത്തിന് മുന്നിലുള്ള ഭാഗം വരെ അലങ്കാര വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഈ വർഷം 350-ലധികം ദാര്‍ശനികരും മതനേതാക്കളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആഘോഷം മുന്‍ നിര്‍ത്തി വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നതിനാല്‍ കെ.എസ്.ആർ.ടി.സി മൈസൂരു സിറ്റി ഡിവിഷൻ ആവശ്യാനുസരണം അധിക ബസ് സർവിസുകൾ നടത്തുമെന്ന് മൈസൂരു സിറ്റി ഡിവിഷണൽ കൺട്രോളർ ഗിരീഷ് കുമാർ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mysuru Dasara Festival Begins Today with Traditional Grandeur
Next Story