കേന്ദ്ര ഗ്യാരണ്ടി പദ്ധതി സ്വാഗതം ചെയ്ത് മൈസൂരു ചേംബർ
text_fieldsലിംഗരാജു
മൈസൂരു: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം (ഇ.സി.എൽ.ജി.എസ്) 5.0 സമയോചിതവും ദീർഘവീക്ഷണമുള്ളതുമായ സംരംഭമാണെന്ന് മൈസൂരു ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എം.സി.സി.ഐ) പ്രസിഡന്റ് കെ.ബി. ലിംഗരാജു പറഞ്ഞു. പശ്ചിമേഷ്യയിലെ സമീപകാല അസ്ഥിര സാഹചര്യങ്ങൾ ആഗോള, ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങളിൽ ചെലുത്തുന്ന പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞതിനും ഇ.സി.എൽ.ജി.എസ് 5.0 ആരംഭിച്ചതിനും പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി, വാണിജ്യ വ്യവസായ മന്ത്രി എന്നിവർക്ക് അയച്ച കത്തിൽ ലിംഗരാജു സർക്കാറിനെ അഭിനന്ദിച്ചു.
2.50 ലക്ഷം കോടി രൂപയുടെ വായ്പാ സൗകര്യം, എം.എസ്.എം.ഇകൾക്ക് 100 ശതമാനം ഗ്യാരണ്ടി, ഗ്യാരണ്ടി ഫീസ് ഒഴിവാക്കൽ, മൊറട്ടോറിയം സൗകര്യങ്ങൾ എന്നിവ നൽകുന്നതിലൂടെ ഈ നടപടി പണലഭ്യത ഉറപ്പാക്കുകയും ദുരിതം നേരിടുന്ന ബിസിനസുകൾക്ക് യഥാർഥ പിന്തുണയായി പ്രവർത്തിക്കുകയും ചെയ്യും -കത്തിൽ എം.സി.സി.ഐ പ്രസിഡന്റ് പറഞ്ഞു. അന്താരാഷ്ട്ര വിമാന യാത്രയിലെ കുറവ് ടൂറിസത്തെയും യാത്രാ മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം വ്യോമയാന മേഖലക്ക് നൽകുന്ന പിന്തുണയും വായ്പാ സൗകര്യങ്ങളും ഈ ബിസിനസുകളുടെ പുനരുജ്ജീവനത്തെ ഗണ്യമായി സഹായിക്കമെന്ന് കത്തിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

