Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമൈ​സൂ​രു-​ബാ​ല​വി...

മൈ​സൂ​രു-​ബാ​ല​വി റോ​ഡ് ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

text_fields
bookmark_border
മൈ​സൂ​രു-​ബാ​ല​വി റോ​ഡ് ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
cancel
camera_alt

മൈ​സൂ​രു- മാ​ന​ന്ത​വാ​ടി റൂ​ട്ടി​ൽ അ​ന്ത​ർ​സ​ന്ത-​ബാ​വ​ലി മേ​ഖ​ല​യി​ൽ റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ

ബം​ഗ​ളൂ​രു: മൈ​സൂ​രു- മാ​ന​ന്ത​വാ​ടി റൂ​ട്ടി​ൽ അ​ന്ത​ർ​സ​ന്ത മു​ത​ൽ ബാ​വ​ലി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ഗ​താ​ഗ​തം പ്ര​യാ​സ​ക​ര​മാ​യി കി​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ.​എ. ഹാ​രി​സ് എം.​എ​ൽ.​എ മു​ഖേ​ന മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി സ​തീ​ഷ് ജാ​ർ​ക്കി​ഹോ​ളി​ക്ക് നി​വേ​ദ​നം ന​ൽ​കി. വൈ​കാ​തെ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​താ​യി എം.​എ​ൽ.​എ അ​റി​യി​ച്ചു.

മൈ​സൂ​രു​വി​ൽ​നി​ന്നും ഹാ​ൻ​ഡ്​ പോ​സ്റ്റ് വ​ഴി മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് പോ​കു​ന്ന ഈ​റോ​ഡി​ലൂ​ടെ ദി​നേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. അ​ന​വ​ധി യാ​ത്ര​ക്കാ​ർ മാ​ന​ന്ത​വാ​ടി​യി​ലേ​ക്കും മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്ന് മൈ​സൂ​രു​വി​ലേ​ക്കും യാ​ത്ര​ക്ക് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ഈ ​പാ​ത​യാ​ണ്.

മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് ഏ​ക​ദേ​ശം 100 കി​ലോ​മീ​റ്റ​ർ ദൂ​രം മാ​ത്ര​മു​ള്ള പാ​ത​യാ​യ​തി​നാ​ൽ യാ​ത്ര​ക്കാ​രും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും ഈ ​പാ​ത​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ മാ​ത്ര​മേ ഈ ​പാ​ത​യി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​ര​ത്തി​ന് അ​നു​മ​തി​യു​ള്ളൂ. എ​ങ്കി​ലും ഈ ​സ​മ​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ധാ​രാ​ളം ആ​ളു​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി ഈ ​പാ​ത​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. വ​ള​രെ കാ​ല​മാ​യി ഈ ​റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ശോ​ച​നീ​യ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​ക്കു​ന്ന കാ​ന​ന പാ​ത​യാ​യ​തി​നാ​ൽ എ​ന്നും ഈ ​പാ​ത അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണ്. മൈ​സൂ​രു, വ​യ​നാ​ട് എ​ന്നീ ര​ണ്ട് പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡു കൂ​ടി​യാ​ണി​ത്.

നാ​ഗ​ർ​ഹോ​ള ടൂ​റി​സ്റ്റ് കേ​ന്ദ്ര​വും രാ​ജീ​വ് ഗാ​ന്ധി വ​ന്യ​മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യും ഈ ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തി​നാ​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും അ​പ​ക​ട​ങ്ങ​ൾ ഇ​ട​ക്കി​ടെ സം​ഭ​വി​ക്കു​ന്ന​താ​യും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mysuru-Balawi road needs to be repaired
Next Story