മൈസൂരു സാഹിത്യോത്സവം ആറ്, ഏഴ് തീയതികളിൽ
text_fieldsബംഗളൂരു: എട്ടാമത് മൈസൂരു സാഹിത്യോത്സവം ജൂലൈ ആറ്, ഏഴ് തീയതികളിൽ നടക്കും. മൈസൂരു ലിറ്റററി ഫോറം ചാരിറ്റബ്ൾ ട്രസ്റ്റും മൈസൂരു ബുക്ക് ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന സാഹിത്യോത്സവം മൈസൂർ രാജകുടുംബാംഗം പ്രമോദ ദേവി വഡിയാർ ഉദ്ഘാടനം ചെയ്യും.
നടനും പ്രകൃതി സംരക്ഷണ പ്രവർത്തകനുമായ സുരേഷ് ഹെബ്ലികർ, നടൻ രമേശ് അരവിന്ദ്, എഴുത്തുകാരൻ അരുൺ രാമൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. എഴുത്തുകാരൻ അശ്വിൻ സാംഗി, കന്നട സംവിധായകൻ ഗിരീഷ് കാസറവള്ളി, ചരിത്രകാരൻ വിക്രം സമ്പത്ത്, മില്ലറ്റ് മാൻ എന്നറിയപ്പെടുന്ന ഡോ. ഖാദർ വാലി തുടങ്ങിയവർ സാഹിത്യോത്സവത്തിലെ വിവിധ സെഷനുകളിൽ പങ്കാളികളാവുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ശുഭ സഞ്ജയ് അരശ് പറഞ്ഞു.
