മൈസൂരു സ്വദേശിയുടെ ശ്രീരാമ പ്രതിമ അയോധ്യയിൽ സ്ഥാപിക്കും
text_fieldsബംഗളൂരു: മൈസൂരു സ്വദേശിയായ ശിൽപി അരുൺ യോഗിരാജിന്റെ രാം ലല്ല (ശ്രീരാമന്റെ കുഞ്ഞുപ്രതിമ) ശിൽപം അയോധ്യയിൽ സ്ഥാപിക്കും. ഉഡുപ്പി കാർക്കള നെല്ലിക്കരുവിൽനിന്നുള്ള കരിങ്കല്ല് ഉപയോഗിച്ചാണ് ശിൽപം നിർമിച്ചത്.
മൈസൂരു ടി. നരസിപുര കെബ്ബെഹുണ്ടി സ്വദേശിയാണ് അരുൺ. അഞ്ചുവയസ്സുള്ള ബലരാമയെയാണ് അരുൺ കരിങ്കല്ലിൽ കൊത്തിയെടുത്തത്. 51 ഇഞ്ചാണ് പ്രതിമയുടെ വലിപ്പം. ജനുവരി 22ന് നടക്കുന്ന ചടങ്ങിൽ അരുൺ തീർത്ത രാം ലല്ലയും സ്ഥാപിക്കുമെന്ന് രാമജന്മഭൂമി ട്രസ്റ്റിന്റെ അറിയിപ്പ് ലഭിച്ചതിന് പിന്നാലെ ചാമരാജ് നഗറിലെ കോൺഗ്രസ് നേതാക്കൾ അരുണിന്റെ വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

