മൈസൂരു ദസറ: ആനത്തൂക്കത്തിൽ അഭിമന്യു മുന്നിൽ
text_fieldsദസറ ആഘോഷത്തിൽ പങ്കെടുക്കാനുള്ള ആനകളുടെ തൂക്കം പരിശോധിക്കുന്നു
ബംഗളൂരു: മൈസൂരു ദസറയുടെ ഭാഗമായ ജംബോ സവാരിയിൽ അമ്പാരി വഹിക്കുന്ന ഗജവീരൻ അഭിമന്യു തന്നെ തൂക്കത്തിലും മുന്നിൽ. വിളംബര പ്രയാണത്തിൽ ആദ്യ ബാച്ചിൽ അണിനിരന്ന ഒമ്പത് ആനകളുടെ തൂക്കം ശനിയാഴ്ച നോക്കിയപ്പോൾ അഭിമന്യുവിന്റെ ഭാരം 5560 കിലോഗ്രാം. 5155 കിലോഗ്രാമുമായി രണ്ടാം സ്ഥാനത്തുള്ള ധനഞ്ജയയേക്കാൾ 405 കിലോ മുന്നിലാണിത്.
ദസറ ആഘോഷത്തിലെ ഗജപ്രയാണത്തിന്റെ പരിശീലനത്തിനായി ശനിയാഴ്ച മൈസൂരു നഗരത്തിലൂടെ പ്രദക്ഷിണം നടത്തുന്ന ആനകൾ
ഭീമ -4945, ഗോപി -4970, ഏകലവ്യ -4730, കാഞ്ചൻ -4515, രോഹിത് -3625, വരലക്ഷ്മി -3495, ലക്ഷ്മി -2480 എന്നിങ്ങനെയാണ് മറ്റ് ആനകളുടെ തൂക്കം. ഒക്ടോബർ 12ന് ദസറ ഉത്സവ സമാപന ഘോഷയാത്രയുടെ ഏറ്റവും ആകർഷകമായ ജംബോ സവാരിയുടെ മുന്നിൽ 750 കിലോഗ്രാം ഭാരമുള്ള അമ്പാരി വഹിച്ചാണ് അഭിമന്യു എഴുന്നള്ളുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

