വൃത്തിയിൽ മൈസൂരു നഗരം ഒന്നാമത്
text_fieldsബംഗളൂരു: കർണാടകയിലെ നഗരങ്ങളിൽ ഏറ്റവും വൃത്തിയുള്ള നഗരമായി മൈസൂരു തിരഞ്ഞെടുക്കപ്പെട്ടു. 2023ലെ സ്വച്ഛ് സർവേക്ഷൻ റാങ്കിങ്ങിലാണ് സംസ്ഥാനത്തെ 25 നഗരങ്ങളിൽ മൈസൂരു ഒന്നാം റാങ്ക് നേടിയത്. ഒരു ലക്ഷത്തിന് മുകളിൽ ജനങ്ങൾ താമസിക്കുന്ന നഗരങ്ങളെയാണ് റാങ്കിങ്ങിൽ ഉൾപ്പെടുത്തിയത്. ഡൽഹിയിൽ കേന്ദ്ര ഭവന-നഗര കാര്യ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിലാണ് പ്രഖ്യാപനം. ഹുബ്ബള്ളി-ധാർവാഡ് രണ്ടും ബംഗളൂരു മൂന്നും സ്ഥാനം നേടി.
അതേസമയം, ദേശീയ തലത്തിൽ മൈസൂരുവിന്റെ സ്ഥാനം പിറകോട്ടുപോയി. മൂന്നുലക്ഷം മുതൽ 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ ‘ക്ലീൻ മീഡിയം സിറ്റി’ ഗണത്തിൽ 2022ൽ എട്ടാം സ്ഥാനം നേടിയ മൈസൂരു പുതിയ റാങ്കിങ്ങിൽ 23ാം സ്ഥാനത്തേക്ക് താഴ്ന്നു. 446 നഗരങ്ങളാണ് ഈ കാറ്റഗറിയിൽ ഉണ്ടായിരുന്നത്. ദേശീയ തലത്തിൽ ബംഗളൂരു 125ാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

