ബംഗളൂരുവിൽ മയോപിയ കേസുകൾ വർധിക്കുന്നു
text_fieldsബംഗളൂരു: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബംഗളൂരുവില്‍ മയോപിയ, അസ്റ്റിഗ്മാറ്റിസം എന്നീ നേത്ര രോഗങ്ങളില്‍ ഗണ്യമായ വര്‍ധന ഉണ്ടായതായി കണക്കുകൾ. എട്ടുമുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളിലും 20 നും 35 നും ഇടയില്‍ പ്രായമുള്ള യുവാക്കളിലും ഐ.ടി ജീവനക്കാരിലുമാണ് നേത്രരോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്.
സ്ക്രീന്‍ ഉപയോഗ സമയം വർധിച്ചതും വീടിന് പുറത്തുള്ള വ്യായാമങ്ങൾ കുറഞ്ഞതും ജോലി ഭാരവും പഠനഭാരവും കൂടിയതുമെല്ലാം നേത്രരോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.2022ൽ ബംഗളൂരു നഗരത്തിൽ അഞ്ചു മുതൽ 15 വയസ്സുവരെയുള്ളവരിൽ 4.7 ശതമാനത്തിനായിരുന്നു മയോപിയ അസുഖമുണ്ടായിരുന്നതെങ്കിൽ കോവിഡിനുശേഷം ഇത് 22.8 ശതമാനമായി ഉയർന്നു.
ബംഗളൂരു റൂറൽ മേഖലയിൽ ഏഴു മുതൽ 16 വയസ്സുവരെയുള്ളവരിൽ 10.5 ശതമാനത്തിനും ദക്ഷിണേന്ത്യയിൽ 14 മുതൽ 17 വരെ പ്രായമുള്ളവരിൽ 19.5 ശതമാനത്തിനും മയോപിയ ബാധയുണ്ട്. വെളിച്ചം വ്യക്തമായി കാണാതിരിക്കുക, വസ്തുക്കള്‍ അവ്യക്തമായി കാണുക എന്നിവ മയോപിയയുടെ ലക്ഷണങ്ങളാണ്.
നേത്രരോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്ക്കയി വേവ് ലൈറ്റ് ഇഎക്സ്500 എന്ന നൂതനമായ ലേസര്‍ മെഷീന് പുറത്തിറക്കിയതായി ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റൽസ് മാനേജ്മെന്റ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

