മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരിയിൽ
text_fieldsബംഗളൂരു: ബംഗളൂരു ശ്രീമുത്തപ്പൻ സേവാ സമിതി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 10, 11 തീയതികളിൽ നടക്കും. ബാബുസപാളയ ഹൊരമാവ് അഗര റെയിൽവേ ഗേറ്റിന് സമീപത്ത് രാവിലെ ചടങ്ങുകൾക്ക് തുടക്കമാവും. 10ന് ധ്വജാരോഹണം, മുത്തപ്പൻ വെള്ളാട്ടം, താലെപ്പാലി, കലശംവരവ്, അന്നദാനം, മുടിയഴിക്കൽ എന്നിവ നടക്കും. 11ന് തിറ, മഹാ അന്നദാനം, പള്ളിവേട്ട, തിരുമുടിയഴിക്കൽ, കൊടിയിറക്കം എന്നിവ നടക്കും.
ആഘോഷ കമ്മിറ്റി ചെയർമാനായി ഡോ. നാരായണ പ്രസാദിനെ തിരഞ്ഞെടുത്തു. മനോജ് കുമാർ (കൺ.), വിജേഷ് (ഫിനാൻസ് കൺ.), എ.കെ. ശശി, വി.എൻ. രാജു (ജോ. കൺ.) എന്നിവരാണ് മറ്റു ഭാരവാഹികൾ. ഇതുസംബന്ധിച്ച യോഗത്തിൽ പ്രസിഡന്റ് എൻ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.വി. ഷിലു, വൈസ് പ്രസിഡന്റ് കെ.ടി. സജീവൻ, ട്രഷറർ എൻ.കെ. രമേശ് എന്നിവർ സംസാരിച്ചു.

