സാഹോദര്യം കാത്തുസൂക്ഷിക്കണം -എൻ.എ ഹാരിസ് എം.എൽ.എ
text_fieldsബംഗളുരു: ആൾ ഇന്ത്യ കെ.എം.സി.സി ബംഗളുരു നീലസാന്ദ്ര ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം ശാന്തിനഗർ എം.എൽ.എ എൻ.എ. ഹാരിസ് ഉദ്ഘാടനം ചെയ്തു.
പരസ്പര സ്നേഹത്തിന്‍റെയും സഹോദര്യത്തിന്‍റെയും സന്ദേശമാണ് നോമ്പുകാലം പകർന്നുനൽകുന്നതെന്ന് എൻ.എ. ഹാരിസ് പറഞ്ഞു. എ.ഐ.കെ.എം.സി.സി പ്രസിഡന്‍റ് ടി. ഉസ്മാൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ട്രഷറർ നാസർ നീലസാന്ദ്ര ചടങ്ങുകൾക്ക് നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ അബ്ദുല്ല മാവള്ളി, റഹീം ചാവശ്ശേരി, മുസ്തഫ താനറി റോഡ് ഏരിയ ജനറൽ സെക്രട്ടറി ബുഷീർ എന്നിവർ സംസാരിച്ചു.
സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും നിരവധി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ഏരിയ പ്രസിഡന്‍റ് ഹാരിസ് എം.സി. സ്വാഗതവും ട്രഷറർ ഇബ്രാഹിം വാപ്പു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

