മുസ്ലിംകൾ ഇന്ത്യ എന്ന ആശയത്തെ ഉൾക്കൊള്ളുന്നവർ -ഡോ. ഹുസൈൻ സഖാഫി
text_fieldsഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയിൽ നടന്ന റൂഹാനി ഇജ്തിമയിൽ മർകസ് വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി മുഖ്യപ്രഭാഷണം നിർവഹിക്കുന്നു
ബംഗളൂരു: രാജ്യ നിർമിതിയിൽ എന്നും മുന്നിലുണ്ടായിരുന്ന മുസ്ലിംകൾ ഇന്ത്യയെന്ന ആശയത്തെ ഉൾക്കൊള്ളുന്നവരാണെന്നും കപട ദേശീയതയെ കരുതിയിരിക്കുന്നവരാണെന്നും മർകസ് വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു. ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയിൽ നടന്ന റൂഹാനി ഇജ്തിമയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അസ്തിത്വം നാനാത്വത്തിൽ ഏകത്വം എന്ന സുന്ദരമായ ആശയമാണ്.
അതിനെ തകർക്കാൻ വരുന്ന ഏതൊരു ശക്തിയെയും മതവും ജാതിയും രാഷ്ട്രീയവും മറന്ന് ഒന്നിച്ച് പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.നൂറുകണക്കിന് പേർ പങ്കെടുത്ത ഇഫ്താർ മീറ്റും കുടുംബ സംഗമവും ഇബ്രാഹിം ബാഫഖി തങ്ങളുടെയും ഇബ്രാഹിം ബാഖവി മേൽമുറിയുടെയും നേതൃത്വത്തിൽ നടന്നു.
ആത്മീയ സമ്മേളനത്തിൽ മർക്കസ് അധ്യക്ഷൻ അലി ബാഫഖി തങ്ങളെ ആദരിച്ചു. സി.എം. ഇബ്രാഹിം, സി.എം. ഫായിസ്, സൽമാൻ പ്രസിഡൻസി, എൻ.കെ.എം. ശാഫി സഅദി, ഉസ്മാൻ ശരീഫ്, മൗലാന മുഹമ്മദ് ഹാറൂൺ നഈമി, അനസ് സിദ്ദീഖി തുടങ്ങിയവർ സംസാരിച്ചു. സൈനുദ്ദീൻ അൽ ബുഖാരി കൂരിക്കുഴി തങ്ങൾ പ്രാർഥന മജ്ലിസിന് നേതൃത്വം നൽകി.
കർണാടക മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഷബീറലി റസ്വി അധ്യക്ഷത വഹിച്ചു. ബഷീർ സഅദി സ്വാഗതവും അബ്ദുറഹിമാൻ ഹാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

