ഗണേശോത്സവ ഭക്തർക്ക് മുസ്ലിം യുവാക്കളുടെ ഭക്ഷണവിതരണം
text_fieldsബംഗളൂരു: ജാതിക്കും മതത്തിനും അതീതമാണ് സ്നേഹമെന്ന് തെളിയിച്ചുകൊണ്ട് ചിരഞ്ജീവി നഗറിൽ മുസ്ലിം യുവാക്കൾ പ്രാദേശത്തെ ഗണേശ ഉത്സവത്തില്‍ പങ്കെടുക്കുന്ന ഭക്തർക്കായി ഭക്ഷണ വിതരണം സംഘടിപ്പിച്ചു.
ഇമ്മഡി പുലികേശി മിത്ര മണ്ഡലി സര്‍ക്കാര്‍ ഗ്രൂപ്പിന്റെ ബാനറില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഗണേശ ദർശനത്തിനായി ഒത്തുകൂടിയ നൂറുകണക്കിന് ഭക്തര്‍ക്ക് ഭക്ഷണം നല്‍കിയത്. സാമൂഹിക സേവനം മതപരമായ അതിരുകൾക്കപ്പുറമാണെന്നും പരസ്പരമുള്ള സാഹോദര്യവും സഹകരണവും വളര്‍ത്തിയെടുക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുവാക്കള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

