കർണാടകയിലെ മുസ്‍ലിം സംവരണം: അനീതി പരിഹരിക്കണമെന്ന് ലീഗ്
text_fieldsകർണാടക സംസ്ഥാന മുസ്‍ലിം ലീഗ് നിർവാഹക സമിതി യോഗം
ബംഗളൂരു: കർണാടകയിലെ മുസ്ലിം സംവരണത്തിലെ നീതി നിഷേധത്തിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കർണാടകയിൽ പതിനഞ്ചു ശതമാനത്തോളം വരുന്ന മുസ്ലിം സമുദായത്തിൽപെട്ടവർക്ക് ലഭിക്കുന്ന കേവലം നാലു ശതമാനം തൊഴിൽ സംവരണം എട്ടു ശതമാനമാക്കി വർധിപ്പിക്കണമെന്ന് ബംഗളൂരു ശിഹാബ് തങ്ങൾ സെന്‍ററിൽ ചേർന്ന കർണാടക സംസ്ഥാന മുസ്‍ലിം ലീഗ് നിർവാഹക സമിതി സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഇതര പിന്നാക്ക സമുദായങ്ങൾക്കും എത്രയോ പിറകിലാണ് മുസ്ലിംകളുടെ സാമൂഹിക അവസ്ഥ. ഇതിനു പരിഹാരം കാണാൻ സർക്കാർ തയാറാകണം.
കർണാടകയിൽ പാർട്ടിക്ക് ശക്തിയുള്ള വിവിധ ജില്ലകൾ ഉൾപ്പെടുത്തി എട്ടു മേഖലകളാക്കി അംഗത്വ പ്രവർത്തനങ്ങൾക്കായി കർമപദ്ധതി തയാറാക്കി. സംഘടന ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാലു മേഖല ശിൽപശാലകൾ നടത്തും. സംസ്ഥാന പ്രസിഡന്‍റ് എൻ. ജാവിദുല്ല അധ്യക്ഷത വഹിച്ചു.
മൗലാന നൂഹ് ഗുൽബർഗ പ്രാർഥനക്ക് നേതൃത്വം നൽകി. എം.കെ. നൗഷാദ്, എ.എസ്.ഇ. കരീം, ടി. അബ്ദുൽ നാസർ, മുഹമ്മദ് റാഫിഖ്, എം.എ. നജീബ്, പർവീൺ ഷെയ്ഖ് സാഹിബ, സി. മുസ്തഫ, മുഹമ്മദ് റിയാസ്, ടി. അതാവുല്ല എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇബ്രാഹിം ജാക്കോട്ടെ സ്വാഗതവും സി.പി. സദക്കത്തുല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

