കോൺഗ്രസിന്റേത് പക്ഷപാത മനോഭാവം;വിമര്‍ശനവുമായി മുസ്‍ലിം സംഘടനകൾ
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: മുസ് ലിം സമൂഹത്തോടും നേതാക്കളോടും കോൺഗ്രസ് പാർട്ടിയുടെ പക്ഷപാതപരമായ മനോഭാവം അംഗീകരിക്കില്ലെന്ന് കർണാടകയിലെ പ്രമുഖ മുസ് ലിം സംഘടന പ്രതിനിധികൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. മുസ് ലിംകളുടെ പിന്തുണയാണ് കോൺഗ്രസ് പാർട്ടി അധികാരത്തിലെത്താന്‍ പ്രധാന കാരണമെന്ന് പ്രസ്താവനയിൽ പറഞ്ഞു. പാര്‍ട്ടിയും സര്‍ക്കാറും മുസ് ലിംകളോട് മാന്യമായി പെരുമാറുന്നില്ലെന്നും രാഷ്ട്രീയ നിയമനങ്ങളിലും ഉദ്യോഗസ്ഥ തലത്തിലെ പ്രധാന സ്ഥാനങ്ങളിലും പ്രാതിനിധ്യം നിഷേധിക്കുന്നുവെന്നും അവർ ആരോപിച്ചു.
വോട്ട് ബാങ്ക് മാത്രമായി തങ്ങളെ കാണുകയും പാർട്ടിയിലെ സ്ഥാനങ്ങൾ, പദവി, പ്രാതിനിധ്യം, അവസരങ്ങൾ എന്നിവ ദാനമായി കരുതുകയും അത് ചോദ്യം ചെയ്താല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന മനോഭാവവും അംഗീകരിക്കാനാവില്ല. ഇത് ഏതാനും വ്യക്തികളെയോ സംഘടനയെയോ ബാധിക്കുന്ന പ്രശ്നമല്ല മറിച്ച് സമുദായത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നമാണ്. മത-സാമൂഹിക നേതാക്കളുമായി കൂടിയാലോചിക്കാതെ കോണ്‍ഗ്രസ് ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്നുവെന്നും അവര്‍ ആരോപണം ഉന്നയിച്ചു. ചില നേതാക്കളുടെ തെറ്റുകള്‍ നിസ്സാരവല്‍കരിക്കുകയും മറ്റ് ചിലരുടെ തെറ്റുകള്‍ക്ക് കഠിനമായ ശിക്ഷ നല്‍കുകയും ചെയ്യുന്നത് ന്യായമല്ല. ഈ വേര്‍തിരിവ് പാര്‍ട്ടിക്ക് വരുംദിവസങ്ങളില്‍ ദോഷം ചെയ്യും. ഭരണഘടന മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു മതേതര സർക്കാർ ഉറപ്പാക്കാനും വിഭജന ശക്തികൾ അധികാരത്തിൽ വരുന്നത് തടയാനുമാണ് മുസ് ലിംകള്‍ പാർട്ടിയെ പിന്തുണച്ചതെന്നും പ്രസ്താവനയിൽ പറഞ്ഞു.
മൗലാന സയ്യിദ് തൻവീർ ഹാഷ്മി (പ്രസിഡന്‍റ് മുസ്‍ലിം മുത്തഹിദ കൗൺസിൽ, വിജയപുര), അബ്ദുൽ ഖദീർ (പ്രസിഡന്‍റ്, ഷഹീൻ ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ്, ബീദർ), മൗലാന ഷബീർ അഹമ്മദ് നദ്‌വി (പ്രസിഡന്‍റ്, വെൽഫെയർ ഓഫ് ഹ്യൂമാനിറ്റി ഫൗണ്ടേഷൻ, ബംഗളൂരു), കർണാടക സംസ്ഥാന ന്യൂനപക്ഷ കമീഷൻ മുൻ അധ്യക്ഷൻ കെ.എസ്. മുഹമ്മദ് മസൂദ് (പ്രസിഡന്‍റ്, ദി മുസ്ലിം സെൻട്രൽ കമ്മിറ്റി ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ല), ഹാജി മുഹമ്മദ് ഹനീഫ് (ജനറൽ സെക്രട്ടറി, ദി മുസ്ലിം സെൻട്രൽ കമ്മിറ്റി (ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ല), മുഹമ്മദ് മൗല (പ്രസിഡന്‍റ് ഉഡുപ്പി ജില്ലാ മുസ്‍ലിം ഒക്കൂട്ട), യാസീൻ മൽപെ (മുൻ പ്രസിഡന്‍റ്, ഉഡുപ്പി ജില്ലാ മുസ്‍ലിം ഒക്കൂട്ട), മൗലാന അബ്ദുൽ റഖീബ് എം.ജെ. നദ്‌വി (ജനറൽ സെക്രട്ടറി, മജ്‌ലിസെ ഇസ്‌ലാഹ് വ തൻസീം, ഭട്കൽ), അഷ്റഫ് അലി ബഷീർ (കൺവീനർ, മുസ്‍ലിം വോയ്സ് ഓഫ് കർണാടക, ഹുബ്ബള്ളി), ഡോ. അബ്ദുൽ കരീം (കർണാടക സംസ്ഥാന ന്യൂനപക്ഷ കമീഷൻ മുൻ അധ്യക്ഷൻ, ഹുബ്ബള്ളി), കെ. അഷ്റഫ് ( പ്രസിഡന്‍റ്, ദക്ഷിണ കന്നഡ ജില്ലാ മുസ്‍ലിം ഒക്കൂട്ട), മുഹമ്മദ് ഹനീഫ് (സെക്രട്ടറി, ദക്ഷിണ കന്നഡ ജില്ല മുസ്‍ലിം ഒക്കൂട്ട), മൗലാന അബ്ദുൽ അസീസ് ദാരിമി (സുന്നി യുവജന സംഘം കർണാടക.), ഹാജി അബൂബക്കർ നേജർ (ജില്ലാ പ്രസിഡന്‍റ് സുന്നി സംയുക്ത ജമാഅത്ത്, ഉഡുപ്പി ജില്ല), മുഹമ്മദ് റഫീഖ് (ജില്ലാ പ്രസിഡന്‍റ് കർണാടക മുസ്‍ലിം ജമാഅത്ത്, ഉഡുപ്പി ജില്ല), റഫിയുദ്ദീൻ കുദ്രോളി ( പ്രസിഡന്‍റ് യുണിവെഫ്, മംഗളൂരു), കാസിം ഷുഐബുറഹ്മാൻ ഖുറൈഷി (പ്രസിഡന്‍റ്, ഓൾ ഇന്ത്യ ജാമിയത്തുൽ ഖുറൈഷി, കർണാടക), അഫ്സൽ മഹ്മൂദ് (സെക്രട്ടറി, കർണാടക മുസ്‍ലിം പൊളിറ്റിക്കൽ ഫോറം, ഗുൽബർഗ), ജബ്ബാർ കലബുറഗി (പ്രസിഡന്‍റ് കർണാടക മുസ്‍ലിം യൂണിറ്റി, ബാഗൽകോട്ട്), നിസാർ അഹമ്മദ് (സംസ്ഥാന കോർഡിനേറ്റർ, എദ്ദേലു കർണാടക, മംഗളൂരു, നഖ്‌വ യഹ്‌യ മൽപെ (പ്രസിഡന്‍റ്, നമ്മ നാട ഒക്കൂട്ട, ഉഡുപ്പി ജില്ല), അഫ്സർ ( പ്രസിഡന്‍റ് കർണാടക സൗഹാർദ്ദ ഒക്കൂട്ട, മണ്ഡ്യ), അഡ്വക്കേറ്റ് അബ്ദുൽ ജബ്ബാർ ഗോള (വൈസ് പ്രസിഡന്‍റ്, ജോയിന്റ് ആക്ഷൻ കമ്മിറ്റി, ഗുൽബർഗ), അഡ്വക്കേറ്റ് അൻഷാദ് പാല്യ (സംസ്ഥാന കമ്മിറ്റി അംഗം, ഓൾ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ കർണാടക), ഹാജി സുലൈമാൻ (പ്രസിഡന്‍റ്, തീർത്ഥഹള്ളി താലൂക്ക് ജോയിന്‍റ് മുസ്‍ലിം ഫെഡറേഷൻ), മുജാഹിദ് പാഷ (അൽ ജാമിയത്തുൽ ഖുറൈഷ് ട്രസ്റ്റ്, ബസവകല്യാൺ) എന്നിവരാണ് പ്രസ്താവന പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

