മുസ്ലിം ലീഗ് രാഷ്ട്രീയം മതേതരസമൂഹം അംഗീകരിച്ചു -സിറാജ് സേട്ട്
text_fieldsബംഗളൂരു ജില്ല മുസ്ലിം ലീഗ് കൗൺസിൽ മീറ്റ് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ്
ഇബ്രാഹിം സേട്ട് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: മുസ്ലിം ലീഗ് വിഭാവനം ചെയ്യുന്ന രാഷ്ട്രീയം മതേതരസമൂഹം അംഗീകരിച്ചു കഴിഞ്ഞതായി മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട് പറഞ്ഞു. ബംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ ജില്ല മുസ്ലിം ലീഗ് കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാഷിസ്റ്റ് ശക്തികൾ രാജ്യത്തെ മതനിരപേക്ഷത തകർക്കാൻ ശ്രമം നടത്തുമ്പോൾ അതിനെ ചെറുക്കാൻ എല്ലാവരും അണിനിരക്കേണ്ട സമയമാണിതെന്ന് സേട്ട് പറഞ്ഞു.സയ്യിദ് മൗല അധ്യക്ഷതവഹിച്ചു, മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും കർണാടക നിരീക്ഷകനുമായ ടി.പി. അഷറഫലി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ജില്ലാ ഭാരവാഹികളായി സയ്യിദ് മൗല (പ്രസിഡന്റ്) കെ. സിറാജ്ജുദ്ദീൻ, അബ്ദുർറഹ്മാൻ നവാബ്ജാൻ, ചാന്ദ്പാഷ, അബ്ദുൽ റഹ്മാൻ ഹാജിഭ, ശംസുദ്ദീൻ കൂടാളി, (വൈസ് പ്രസിഡന്റുമാർ) മുസ്തഫ അലി (ജനറൽ സെക്രട്ടറി) ദസ്ഥഗീർബെയ്ഗ്, മദനി എം.പി, ആബിദ് വി.ആർ, യു.എൻ ജോസഫ്, ഉമർ ഫാറൂഖ്, മുഹമ്മദ് ബെയ്ഗ്, (സെക്രട്ടറിമാർ) അബ്ദുൽ അസീസ്. പി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
മിർസ മെഹമൂദ് മെഹദി, സധിഖലി, മെഹബൂബ് ബെയ്ഗ്, മൗലാന റഹ്മത്തുള്ള, എം.കെ. നൗഷാദ്, സി.പി. സദക്കത്തുള്ള, പർവീൺ ഷെയ്ഖ്, കെ. സാജിത, ഒ. നസീറ തുടങ്ങിയവർ സംസാരിച്ചു. റഷീദ് മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി. മുസ്തഫ അലി സ്വാഗതവും ദസ്ഥഗീർ ബേയ്ഗ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

