മുസ്ലിം ലീഗ് ദേശീയ അംഗത്വ കാമ്പയിൻ ജില്ല പ്രചാരണത്തിന് തുടക്കം
text_fieldsമുസ്ലിം ലീഗ് ദേശീയ അംഗത്വ വിതരണത്തിന്റെ പ്രത്യേക കാമ്പയിൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: മുസ്ലിം ലീഗ് ദേശീയ അംഗത്വ കാമ്പയിന്റെ ഭാഗമായി ബംഗളൂരു ജില്ല മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അംഗത്വ വിതരണ കാമ്പയിന്റെ ഭാഗമായി നടന്ന ചടങ്ങിൽ യൂത്ത് ലീഗ് കേരള സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ അംഗങ്ങളെ ചേർത്തു. ഖുദ്ദൂസ് സാബ് ഈദ് ഗാഹ് മൈതാനിയിൽ സംഘടിപ്പിച്ച സമൂഹ വിവാഹത്തോടനുബന്ധിച്ചാണ് പ്രത്യേക അംഗത്വ പവലിയൻ ഒരുക്കിയത്. കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ നൂറുകണക്കിന് പുരുഷന്മാരും വനിതകളും അംഗത്വമെടുത്തു. രാജ്യത്ത് മതന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികൾ നേരിടാൻ ലീഗിനെ ശക്തിപ്പെടുത്തണമെന്ന് തങ്ങൾ ആഹ്വാനം ചെയ്തു.
എം.എസ്.എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു കാമ്പയിൻ വിശദീകരിച്ചു. ജില്ല പ്രസിഡന്റ് സയ്യിദ് മൗല, ജില്ല ജനറൽ സെക്രട്ടറി മുസ്തഫ ടാണറീ റോഡ്, സംസ്ഥാന വൈസ് പ്രസിഡന്റ് മെഹബൂബ് ബെയ്ഗ്, യൂത്ത് ലീഗ് ദേശീയ സമിതി അംഗം ദസ്തഗീർ ബെയ്ഗ്, ജില്ല ഭാരവാഹികളായ എം.പി. മദനി റഹ്മാൻ ഗൗരിപാളയം, കെ. സിറാജുദ്ദീൻ, സാലിഹ് ബേയ്ഗ്, ആബിദ് വി.ആർ., നജീബ് അഹ്മദ്, അള്ളാ ബക്കാഷ്, മുബാറക്, അബ്രാർ, വനിത ലീഗ് നേതാക്കളായ ബി.എസ് പർവീൻ ഷെയ്ഖ്, സാജിത കെ.കെ., ഫാസില, ദിൽഷാദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

