വൃന്ദാവൻ ഗാർഡനിലെ മ്യൂസിക് ഫൗണ്ടെയിൻ ഷോ റദ്ദാക്കി
text_fieldsബംഗളൂരു: മൈസൂരു ശ്രീരംഗപട്ടണയിലെ വൃന്ദാവൻ ഗാർഡനിലുള്ള കെ.ആർ.എസ് ഡാമിലെ മ്യൂസിക് ഫൗണ്ടെയിൻ ഷോ റദ്ദാക്കി.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെ തുടർന്ന് ഏഴു ദിവസത്തെ ദുഃഖാചരണത്തിന്റെ ഭാഗമായാണ് നടപടി. സർക്കാറിന്റെ നിർദേശത്തെ തുടർന്ന് സംസ്ഥാനത്ത് ജനുവരി ഒന്നുവരെ നടത്താൻ തീരുമാനിച്ച എല്ലാ പൊതു വിനോദ പരിപാടികളും റദ്ദാക്കിയിരുന്നു. കഴിഞ്ഞ ദിവസം സഞ്ചാരികൾ ടിക്കറ്റെടുത്ത് സീറ്റിലിരുന്നശേഷം പരിപാടി തുടങ്ങുന്ന സമയത്ത് ഉദ്യോഗസ്ഥർ വന്ന് പ്രദർശനം റദ്ദാക്കിയത് അറിയിക്കുകയായിരുന്നു. മുൻകൂട്ടി അറിയിക്കാതെ പ്രദർശനം റദ്ദാക്കിയത് വാക്കുതർക്കത്തിലേക്ക് നയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

