രവീന്ദ്രസംഗീതാനുഭൂതിയുമായി ‘തേനും വയമ്പും’ ഇന്ന്
text_fieldsരവീന്ദ്രൻ മാസ്റ്റർ
ബംഗളൂരു: രവീന്ദ്ര സംഗീതത്തിന്റെ അനുഭൂതിയുമായി രവീന്ദ്ര സന്ധ്യ ശനിയാഴ്ച ബംഗളൂരുവില്‍ അരങ്ങേറും.
സംഗീത സംവിധായകന് രവീന്ദ്രന് ഈണം നല്കിയ മറക്കാനാവാത്ത ഗാനങ്ങള്‍ കോര്‍ത്തിണക്കി ‘തേനും വയമ്പും-രണ്ട്’ എന്ന പേരിൽ ബാംഗ്ലൂര്‍ മ്യൂസിക് കഫെയും ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷനും ചേര്‍ന്നൊരുക്കുന്ന സംഗീതരാവ് ഇന്ദിരാനഗർ ഇ.സി.എ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 5.30ന് ആരംഭിക്കും. പിന്നണി ഗായകരായ സുധീപ് കുമാര്‍, കെ.കെ. നിഷാദ്, സംഗീത ശ്രീകാന്ത്, റിയാലിറ്റി ഷോ താരങ്ങളായ ആതിര വിജിത്ത്, റിച്ചുക്കുട്ടന്, ബാംഗ്ലൂര്‍ മ്യൂസിക് കഫെയിലെ കൃഷ്ണകുമാര്‍, ജിജോ എന്നിവർ വേദിയിലെത്തും. രവീന്ദ്രൻ മാഷിന്റെ ഭാര്യ ശോഭ രവീന്ദ്രന് മുഖ്യാതിഥിയാകും. കന്നട സിനിമാ പിന്നണി ഗായകനും മലയാളിയുമായ രമേഷ് ചന്ദ്ര അതിഥി ഗായകനായെത്തും.
12 അംഗ ഓര്‍ക്കസ്ട്ര സംഘമാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. രവീന്ദ്രന് മാസ്റ്ററുടെ ആഗ്രഹപ്രകാരം പാലക്കാട് കോങ്ങാട് ‘ആനന്ദഭവനം’ എന്ന പേരില്‍ നിർമിക്കുന്ന സീനിയര്‍ സിറ്റിസൺ ഹോമിന്റെ ബ്രോഷർ ചടങ്ങില്‍ പ്രകാശനം ചെയ്യുമെന്ന് പ്രോഗ്രാം ഡയറക്ടറും ബാംഗ്ലൂര്‍ മ്യൂസിക് കഫെയുടെ സ്ഥാപകനുമായ എ.ആര്. ജോസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

