Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമു​സാ​ബ​ഖ: എം.​എം.​എ...

മു​സാ​ബ​ഖ: എം.​എം.​എ മ​ദ്റ​സ​ക്ക് കി​രീ​ടം

text_fields
bookmark_border
മു​സാ​ബ​ഖ: എം.​എം.​എ മ​ദ്റ​സ​ക്ക് കി​രീ​ടം
cancel
camera_alt

മു​സാ​ബ​ഖ റെ​യ്ഞ്ചു​ത​ല ക​ലാ​മ​ത്സ​ര​ത്തി​ൽ ചാ​മ്പ്യ​ന്മാ​രാ​യ എം.​എം.​എ ഹ​യാ​ത്തു​ൽ ഇ​സ്‍ലാം മ​ദ്റ​സ​ക്ക് ല​ഭി​ച്ച ട്രോ​ഫി വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. പി. ​ഉ​സ്മാ​ൻ പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​യ്യൂ​ബ് ഹ​സ​നി​യി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങു​ന്നു

ബം​ഗ​ളൂ​രു: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​നും മ​ദ്റ​സ മാ​നേ​ജ്മെൻറ് അ​സോ​സി​യേ​ഷ​ൻ ബം​ഗ​ളൂ​രു നോ​ർ​ത്ത് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​സ്‍ലാ​മി​ക ക​ലാ​മ​ത്സ​രം ‘മു​സാ​ബ​ഖ’ സ​മാ​പി​ച്ചു. 14 മ​ദ്റ​സ​ക​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 500 പ​രം വി​ദ്യാ​ർ​ഥി​ക​ൾ 84 ഇ​ന​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ചു. ക​ലാ​മേ​ള​യി​ൽ എം.​എം.​എ ഹ​യാ​ത്തു​ൽ ഇ​സ്‍ലാം മ​ദ്റ​സ ഓ​വ​റോ​ൾ കി​രീ​ടം നേ​ടി. സ്റ്റേ​ജ്, സ്റ്റേ​ജി​ത​ര ഇ​ന​ങ്ങ​ളി​ൽ 511 പോ​യ​ന്റാ​ണ് നേ​ടി​യ​ത്. 318 പോ​യ​ന്റ് നേ​ടി ആ​ർ.​സി പു​രം ഖു​വ്വ​ത്തു​ൽ ഇ​സ്‍ലാം മ​ദ്റ​സ ര​ണ്ടും 293 പോ​യ​ന്റോ​ടെ യ​ശ്വ​ന്ത​പു​രം അ​ൽ മ​ദ്റ​സ​ത്തു​ൽ ബ​ദ്‌​രി​യ്യ മൂ​ന്നും സ്ഥാ​നം നേ​ടി.

മു​അ​ല്ലിം ഫെ​സ്റ്റി​ൽ യ​ശ്വ​ന്ത​പു​രം ബ​ദ്‍രി​യ്യ മ​ദ്റ​സ ഒ​ന്നാം സ്ഥാ​ന​വും യെ​ല​ഹ​ങ്ക ഹി​ദാ​യ​ത്തു​സ്സി​ബി​യാ​ൻ മ​ദ്റ​സ ര​ണ്ടാം സ്ഥാ​ന​വും എം.​എം.​എ ഹ​യാ​ത്തു​ൽ ഇ​സ്‍ലാം മൂ​ന്നാം സ്ഥാ​ന​വും നേ​ടി. നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ൽ യ​ശ്വ​ന്ത​പു​രം അ​ൽ മ​ദ്റ​സ​ത്തു​ൽ ബ​ദ്‍രി​യ്യ​യും ഒ​രു വി​ഭാ​ഗ​ത്തി​ൽ എം.​എം.​എ ഹ​യാ​ത്തു​ൽ ഇ​സ്‍ലാം മ​ദ്റ​സ​യും ക​ലാ​തി​ല​കം നേ​ടി.

മി​ല്ലേ​ഴ്സ് റോ​ഡി​ലെ ഖു​ദ്ദൂ​സ് സാ​ഹി​ബ് ഈ​ദ് ഗാ​ഹ് ഗ്രൗ​ണ്ടി​ൽ സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​എം. അ​ബ്ദു​ൽ ല​ത്തീ​ഫ് ഹാ​ജി പ​താ​ക ഉ​യ​ർ​ത്തി മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​കെ. അ​യ്യൂ​ബ് ഹ​സ​നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മാ​നേ​ജ്മെ​ന്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ടി.​സി. സി​റാ​ജ്‌ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ​ക്കു​ള്ള ട്രോ​ഫി ചെ​യ​ർ​മാ​ൻ അ​യ്യൂ​ബ്‌ ഹ​സ​നി​യി​ൽ​നി​ന്ന് എം.​എം.​എ വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. പി. ​ഉ​സ്മാ​ൻ, പി.​എം. മു​ഹ​മ്മ​ദ്‌ മൗ​ല​വി എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

മ​നാ​ഫ് ന​ജാ​ഹി, ശം​സു​ദ്ദീ​ൻ കൂ​ടാ​ളി, അ​ബു​ഹാ​ജി, ഷം​സു​ദ്ദീ​ൻ അ​നു​ഗ്ര​ഹ, ശ​ബീ​ർ, സി​റാ​ജ്‌ ബ്യാ​രി, ഹു​സൈ​നാ​ർ ഫൈ​സി, റ​സ്സാ​ഖ് ഫൈ​സി, റ​സാ​ഖ് മൗ​ല​വി, റി​യാ​സ്‌ യ​ശ്വ​ന്ത്പു​ര, വി.​എം. ഹ​മീ​ദ്‌, ടി.​സി. മു​നീ​ർ, സു​ബൈ​ർ കാ​യ​ക്കൊ​ടി, ശാ​ഹി​ദ് മൗ​ല​വി സ​മ​ദ് വാ​ഫി, ശ​മീം, വി.​എം. സ​ഹീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​എം. ല​ത്തീ​ഫ് ഹാ​ജി സ്വാ​ഗ​ത​വും വി.​സി. അ​ർ​ഷ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MusabakhaMMA Madrasah
News Summary - Musabakha: Crown for MMA Madrasah
Next Story