‘മുസബാക -23’ സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsrepresentational image
ബംഗളൂരു: ബംഗളൂരു സൗത്ത് റേഞ്ചിലെ സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കലാസാഹിത്യ മത്സരമായ ‘മുസബാക -23’ ന്റെ സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തിൽ കലാമത്സരം ഡിസംബർ മൂന്നിന് ഞായറാഴ്ച നീലസാന്ദ്ര എസ്.ആർ.കെ കൺവെൻഷൻ ഹാളിൽ നടത്താൻ തീരുമാനിച്ചു.
15 മദ്റസകളിലെ 700ഓളം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. 101 അംഗ സ്വാഗതസംഘ കമ്മിറ്റി രൂപവത്കരിച്ചു. ചെയർമാൻ: നാസർ നീലസാന്ദ്ര, വൈസ് ചെയർമാൻ: സിദ്ദീഖ് തങ്ങൾ, സി.കെ. നൗഷാദ്, കൺവീനർ: സുഹൈൽ ഫൈസി, ജോയൻറ് കൺവീനർ: മുസ്തഫ ഹുദവി, ശരീഫ്. റേഞ്ച് പ്രസിഡന്റ് മുസ്തഫ ഹുദവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഹൈൽ ഫൈസി സ്വാഗതം പറഞ്ഞു. ഹാഷിം നീലസാന്ദ്ര ഉദ്ഘാടനം ചെയ്തു.
ശരീഫ് സിറാജ്, അബ്ദുൽ സമദ് മൗലവി മാണിയൂർ, അയാസ് ഈജിപുര, സിറാജ് നീലസാന്ദ്ര, മുസ്തഫ നീലസാന്ദ്ര, താഹിർ മിസ്ബാഹി, ഇസ്മായിൽ സൈനി, ലത്തീഫ് ബി.ടി.എം, അഷ്റഫ് വാഫി, നൗഷാദ് ഐറിസ്, മുഹമ്മദ് മാറതഹല്ലി, നിസാർ മാറതഹല്ലി, ഹസൈനാർ മാറതഹല്ലി, ഷൗക്കത്ത് മാറതഹല്ലി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

