Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2024 8:23 AM IST Updated On
date_range 6 March 2024 8:23 AM ISTമുരുഡേശ്വർ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി
text_fieldsbookmark_border
ബംഗളൂരു: കൊങ്കൺ സെക്ഷനിൽ മുരുഡേശ്വറിനും സേനാപുരക്കും ഇടയിൽ പാളത്തിൽ പ്രവൃത്തി നടക്കുന്നതിനാൽ വ്യാഴാഴ്ച മുരുഡേശ്വർ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.
ബുധനാഴ്ച പുറപ്പെടുന്ന സർ എം. വിശ്വേശ്വരയ്യ ടെർമിനൽ ബംഗളൂരു- മുരുഡേശ്വർ എക്സ്പ്രസ് (16585) കുന്താപുരയിൽ സർവിസ് അവസാനിപ്പിക്കും. മുരുഡേശ്വർ-സർ എം. വിശ്വേശ്വരയ്യ ടെർമിനൽ ബംഗളൂരു എക്സ്പ്രസ് (16586) വ്യാഴാഴ്ച കുന്താപുരയിൽനിന്ന് സർവിസ് ആരംഭിക്കും. ഈ ട്രെയിനുകൾ വ്യാഴാഴ്ച കുന്താപുരക്കും മുരുഡേശ്വറിനുമിടയിൽ സർവിസ് നടത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

