സിഗരറ്റിനെച്ചൊല്ലി തർക്കം; കടയുടമയെ തല്ലിക്കൊന്നു
text_fieldsദുർഗപ്പ നായിക്
ബംഗളൂരു: ബെളഗാവി ജില്ലയിലെ ബൊഡകെനാട്ടി ഗ്രാമത്തിൽ സിഗരറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കടയുടമയെ തല്ലിക്കൊന്നു. ബോഡകേനാട്ടി സ്വദേശി യല്ലപ്പ ദുർഗപ്പ നായികാണ് (48) മരിച്ചത്. സംഭവത്തിൽ കഡോളി ഗ്രാമവാസികളായ പ്രജ്വൽ രാമചന്ദ്ര പാട്ടീൽ (22), നിഖിൽ മഹേഷ് ചൗഗലെ (22), വിവേക് രാജേന്ദ്ര ചൗഗലെ (22), ശ്രീധർ രത്തൻ പാട്ടീൽ (21) എന്നിവരെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം. ഹുക്കേരി മോഹനഗാഡിൽ മേളയിൽ പങ്കെടുത്തശേഷം മദ്യപിച്ച് മോട്ടോർ സൈക്കിളിൽ മടങ്ങുന്നതിനിടെ ബോഡകെനാട്ടി ഗ്രാമത്തിൽ വണ്ടി നിർത്തി സിഗരറ്റ് ആവശ്യപ്പെടുകയായിരുന്നു.
കട അടക്കുകയായിരുന്ന ഉടമയെ തടഞ്ഞുനിർത്തി സിഗരറ്റ് എടുത്ത് പുകവലിച്ചു. നായിക് അവരോട് പണം നൽകാൻ ആവശ്യപ്പെട്ടപ്പോൾആക്രമിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

