Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ ദർശൻ ഉൾപ്പെട്ട കൊലക്കേസ്; മുഖ്യപ്രതി കുറ്റം സമ്മതിച്ചു

text_fields
bookmark_border
Kannada actor Darshan hit with a slipper at Kranti event
cancel

ബംഗളൂരു: കന്നട നടൻ ദർശൻ ഉള്‍പ്പെട്ട കൊലക്കേസിലെ പ്രധാന പ്രതികളിലൊരാള്‍ കുറ്റസമ്മതം നടത്തി. കൊലയില്‍ നേരിട്ട് പങ്കാളിയല്ലാത്ത ഇയാളെ മാപ്പുസാക്ഷിയാക്കാനാണ് പൊലീസ് നീക്കം. ഇതോടെ കേസില്‍ ദർശൻ കൂടുതൽ കുരുക്കിലായി. കൊലനടന്ന പട്ടണഗെരെയിലെ ഷെഡ്ഡില്‍ കൊലയാളികള്‍ക്കൊപ്പമുണ്ടായിരുന്ന ദീപക് കുമാറാണ് കുറ്റസമ്മതം നടത്തിയത്.

കൊലക്കുശേഷം ദർശന്റെ നിർദേശപ്രകാരം നാലുപ്രതികള്‍ക്ക് അഞ്ചുലക്ഷം രൂപവീതം നല്‍കിയത് ഇയാളാണെന്നാണ് സൂചന.കേസില്‍ നിന്ന് ദർശനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഇത്. കൊലയാളികള്‍ക്കൊപ്പം ദർശനും ഉണ്ടായിരുന്നെന്നും കൊല്ലപ്പെട്ട രേണുകാസ്വാമിയെ ദർശൻ ക്രൂരമായി മർദിച്ചെന്നും ഇയാള്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. കേസിലെ 13ാം പ്രതിയാണിയാള്‍. ഇതിനിടെ ചിത്രദുർഗയില്‍നിന്ന് രേണുകാസ്വാമിയെ ബംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുവന്ന കാർ ഡ്രൈവർ പൊലീസില്‍ കീഴടങ്ങി. കുറുബരചെട്ടി സ്വദേശി രവിയാണ് കീഴടങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Murder case involving actor Darshan; The main accused confessed to the crime
Next Story