Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കു​ട്ടി​ക​ളു​​ണ്ടാ​വാ​ത്ത​തി​നെ ചൊ​ല്ലി ത​ർ​ക്കം: ഭാ​ര്യ ഭ​ർ​ത്താ​വി​നെ കു​ത്തി​ക്കൊ​ന്നു

text_fields
bookmark_border
കു​ട്ടി​ക​ളു​​ണ്ടാ​വാ​ത്ത​തി​നെ ചൊ​ല്ലി ത​ർ​ക്കം: ഭാ​ര്യ ഭ​ർ​ത്താ​വി​നെ കു​ത്തി​ക്കൊ​ന്നു
cancel
camera_alt

കൊ​ല്ല​പ്പെ​ട്ട രാ​ജ​ശേ​ഖ​ർ

ബം​ഗ​ളൂ​രു: കു​ട്ടി​ക​ളി​ല്ലാ​ത്ത​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ ഭ​ർ​ത്താ​വി​നെ കു​ത്തി​ക്കൊ​ന്നു. രാ​ജ​ശേ​ഖ​ർ (44) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ഭാ​ര്യ മാ​ല​ശ്രീ​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കെം​പ​ഗൗ​ഡ ന​ഗ​റി​ലെ ല​ക്ഷ്മി​പു​ര​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തു​ന്ന ഭ​ർ​ത്താ​വ് ഭാ​ര്യ​യെ അ​സ​ഭ്യം പ​റ​യു​ക​യും കു​ട്ടി​ക​ളു​ണ്ടാ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച രാ​ത്രി ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ക​യും മാ​ല​ശ്രീ ഭ​ർ​ത്താ​വി​നെ കു​ത്തി​ക്കൊ​ല്ലു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കെ​മ്പെ​ഗൗ​ഡ ന​ഗ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - murder case
Next Story