പി.ജി ഹോസ്റ്റലിൽ യുവതിയുടെ കൊല: കുറ്റപത്രം സമർപ്പിച്ചു
text_fieldsബംഗളൂരു: നഗരത്തിൽ കൊറമംഗള വി.ആർ ലേഔട്ടിൽ ഭാർഗവി സ്റ്റെയിങ് ഹോം എന്ന പെയിങ് ഗെസ്റ്റ് (പി.ജി) ഹോസ്റ്റലിലെ താമസക്കാരി യുവതി കൊല്ലപ്പെട്ട കേസിൽ ബംഗളൂരു പൊലീസ് ശനിയാഴ്ച കുറ്റപത്രം സമർപ്പിച്ചു. ബിഹാർ സ്വദേശിനി കൃതി കുമാരി (24) കൊല്ലപ്പെട്ട സംഭവത്തിൽ മധ്യപ്രദേശിലെ ബീഗം ഗഞ്ച് സ്വദേശി അഭിഷേക് ഘോസിയാണ് (23) പ്രതി. നഗരത്തിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന യുവതി ജൂലൈ 23ന് രാത്രി പതിനൊന്നോടെ കൊല്ലപ്പെട്ട സംഭവത്തിൽ ജൂലൈ 24നാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് സൗത്ത് ഈസ്റ്റ് പൊലീസ് ഡെപ്യൂട്ടി കമീഷണർ സാറ ഫാത്തിമ പറഞ്ഞു. ജൂലൈ 26ന് പ്രതിയെ മധ്യപ്രദേശിൽ നിന്നായിരുന്നു അറസ്റ്റ് ചെയ്തത്. 1205 പേജുള്ളതാണ് കുറ്റപത്രം. 85 സാക്ഷിമൊഴികൾ രേഖപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

